നിരന്തരമായി ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ കറകൾ പറ്റാനും പാത്രങ്ങളിൽ ദുർഗന്ധമുണ്ടാകാനും സാധ്യതയുണ്ട്. എത്രയൊക്കെ ഡിഷ് വാഷുകൾ ഉപയോഗിച്ച് വൃത്തിയാക്കിയാലും പാത്രങ്ങളിൽ നിന്നും ദുർഗന്ധം മാറണമെന്നില്ല
നിരന്തരമായി ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ കറകൾ പറ്റാനും പാത്രങ്ങളിൽ ദുർഗന്ധമുണ്ടാകാനും സാധ്യതയുണ്ട്. എത്രയൊക്കെ ഡിഷ് വാഷുകൾ ഉപയോഗിച്ച് വൃത്തിയാക്കിയാലും പാത്രങ്ങളിൽ നിന്നും ദുർഗന്ധം മാറണമെന്നില്ല. എന്നാൽ ഈ നുറുങ്ങുവഴികൾ ചെയ്തു നോക്കു. ഏത് കഠിന ഗന്ധത്തെയും എളുപ്പത്തിൽ നീക്കം ചെയ്യാൻ ഇവയ്ക്ക് സാധിക്കും.
ബേക്കിംഗ് സോഡ
ദുർഗന്ധമുള്ള പാത്രത്തിൽ ബേക്കിംഗ് സോഡ ഇട്ടുവയ്ക്കാം. ഇത് പാത്രത്തിലെ രൂക്ഷഗന്ധത്തെ വലിച്ചെടുക്കുകയും പാത്രത്തെ എപ്പോഴും ഫ്രഷായി നിലനിർത്തുകയും ചെയ്യുന്നു.
സൂര്യപ്രകാശം
സൂര്യപ്രകാശത്തിന് അണുക്കളെ നശിപ്പിക്കാനും പാത്രത്തിലെ ദുർഗന്ധത്തെ അകറ്റാനും സാധിക്കും. പാത്രം കഴുകി വൃത്തിയാക്കിയതിന് ശേഷം സൂര്യപ്രകാശമുള്ള ഭാഗത്ത് കുറച്ച് നേരം വയ്ക്കാവുന്നതാണ്.
കോഫി
പാത്രം കഴുകി വൃത്തിയാക്കിയതിന് ശേഷം അതിലേക്ക് ഒരു സ്പൂൺ കോഫി പൊടി ഇട്ടുകൊടുക്കാവുന്നതാണ്. ശേഷം പാത്രം വായുകടക്കാത്ത വിധത്തിൽ അടച്ചുവയ്ക്കണം. രാത്രി മുഴുവൻ അങ്ങനെ വെച്ചതിന് ശേഷം രാവിലെ കോഫി പൊടി ഒഴിവാക്കാവുന്നതാണ്.
വിനാഗിരി
വിനാഗിരി ഉപയോഗിച്ച് പാത്രം വൃത്തിയായി കഴുകിയാൽ ഏത് കഠിന ദുർഗന്ധത്തെയും എളുപ്പത്തിൽ നീക്കം ചെയ്യാൻ പറ്റും. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ പാത്രത്തെ വൃത്തിയാക്കുകയും രൂക്ഷഗന്ധത്തെ അകറ്റുകയും ചെയ്യുന്നു.
ഭക്ഷണം തണുപ്പിക്കാം
ചൂടാക്കിയ ഉടനെ ഭക്ഷണം പാത്രത്തിലാക്കി അടച്ചുവയ്ക്കരുത്. ചൂടുള്ള ഭക്ഷണങ്ങളിൽ പെട്ടെന്ന് ദുർഗന്ധമുണ്ടാകും. അതിനാൽ തന്നെ ഭക്ഷണം പാകം ചെയ്തതിന് ശേഷം കുറച്ച് നേരം ചൂടാറാൻ വയ്ക്കണം. ശേഷം പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ്.
നാരങ്ങ
നാരങ്ങ മുറിച്ചതിന് ശേഷം ദുർഗന്ധമുള്ള പാത്രത്തിലാക്കി വയ്ക്കണം. ഒരു രാത്രി മുഴുവൻ ഇങ്ങനെ വെച്ചതിന് ശേഷം അടുത്ത ദിവസം നാരങ്ങ മാറ്റാവുന്നതാണ്. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രസ് ഓയിൽ ദുർഗന്ധത്തെ വലിച്ചെടുക്കുകയും പാത്രത്തെ ഫ്രഷാക്കുകയും ചെയ്യുന്നു.
വീടിനുള്ളിൽ കള്ളിമുൾ ചെടി വളർത്തുമ്പോൾ സൂക്ഷിക്കണം; കാരണം ഇതാണ്