പച്ചക്കറി, പഴവർഗ്ഗങ്ങൾ വൃത്തിയാക്കുമ്പോൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്; കാരണം ഇതാണ് 

പഴവർഗ്ഗങ്ങൾ പച്ചക്കറി എന്നിവ നമ്മൾ ഒരുമിച്ചായിരിക്കും വാങ്ങുക. വീട്ടിൽകൊണ്ട് വന്നതിന് ശേഷം അവ ഒരുമിച്ചായിരിക്കും വൃത്തിയാക്കുന്നതും. എന്നാൽ ഒരുമിച്ച് വൃത്തിയാക്കുമ്പോൾ ഓരോന്നും ശരിയായ രീതിയിൽ വൃത്തിയായിട്ടുണ്ടെന്ന് പറയാൻ കഴിയില്ല

Dont ignore these five things when cleaning vegetables and fruits heres why

നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യമാണ് വൃത്തി. എന്തുകാര്യം ചെയ്യുമ്പോഴും വൃത്തിയുണ്ടായിരിക്കണം. വ്യക്തി വൃത്തി മാത്രം കൊണ്ട് കാര്യമായില്ല. പരിസരവൃത്തിയും അതോടൊപ്പം ഉണ്ടാവേണ്ടതാണ്. ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും ഉപയോഗിക്കുന്ന ഇടമായതുകൊണ്ട് തന്നെ അടുക്കളയ്ക്ക് കൂടുതൽ വൃത്തി ആവശ്യമായി വരുന്നു. എന്നാൽ അതിനും മുമ്പ് നമ്മൾ പരിഗണിക്കേണ്ടത് ഭക്ഷണ സാധനങ്ങളുടെ വൃത്തിയാണ്. പച്ചക്കറികളും പഴവർഗ്ഗങ്ങളും വെറുതെ വെള്ളത്തിൽ കഴുകിയെടുക്കാതെ വൃത്തിയായി കഴുകേണ്ടതുണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

കിച്ചൻ സിങ്കും പാത്രവും വൃത്തിയുള്ളതാവണം 

Latest Videos

പച്ചക്കറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ, കത്തി, കിച്ചൻ സിങ്ക് തുടങ്ങിയവ വൃത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ നിങ്ങൾ വൃത്തിയാക്കുമ്പോൾ ഇതിലെ അഴുക്കുകൾ കൂടെ പച്ചക്കറികളിൽ പടരാൻ സാധ്യതയുണ്ട്. 

ഓരോന്നും പ്രത്യേകം കഴുകണം 

പഴവർഗ്ഗങ്ങൾ പച്ചക്കറി എന്നിവ നമ്മൾ ഒരുമിച്ചായിരിക്കും വാങ്ങുക. വീട്ടിൽകൊണ്ട് വന്നതിന് ശേഷം അവ ഒരുമിച്ചായിരിക്കും വൃത്തിയാക്കുന്നതും. എന്നാൽ ഒരുമിച്ച് വൃത്തിയാക്കുമ്പോൾ ഓരോന്നും ശരിയായ രീതിയിൽ വൃത്തിയായിട്ടുണ്ടെന്ന് പറയാൻ കഴിയില്ല. പഴവർഗ്ഗങ്ങൾ വൃത്തിയാക്കുന്നത് പോലെയല്ല പച്ചക്കറികൾ കഴുകുന്നത്. പഴവർഗ്ഗങ്ങൾ വെള്ളത്തിൽവെച്ചും പച്ചക്കറികൾ വെള്ളത്തിൽമുക്കിവെച്ചും ആകണം കഴുകേണ്ടത്. 

കഴുകിയതിന് ശേഷം ഉണക്കണം

വെള്ളത്തിൽ കഴുകുമ്പോൾ പച്ചക്കറികൾ അല്ലെങ്കിൽ പഴവർഗ്ഗങ്ങൾ ഉണക്കിയതിന് ശേഷം മാത്രമേ സൂക്ഷിക്കാൻ പാടുള്ളു. ഈർപ്പം നിലനിന്നാൽ ഇവയിൽ ഫങ്കസ് ബാക്റ്റീരിയ എന്നിവ ഉണ്ടാവുകയും അതുമൂലം കേടാവുകയും ചെയ്യുന്നു. 

പുറംതൊലി കളയാം

ലെറ്റൂസ്, ക്യാബേജ് തുടങ്ങിയ പച്ചക്കറികൾക്ക് പുറംതൊലിയില്ല. എന്നാൽ ഉരുളക്കിഴങ്ങിന്റെയോ സവാളയുടെയോ തൊലി കളയാൻ സാധിക്കും. വെള്ളത്തിൽ കഴുകിയതുകൊണ്ട് പച്ചക്കറികൾ ശരിക്കും വൃത്തിയാകണമെന്നില്ല. അതേസമയം പുറംതൊലി കളയുകയാണെങ്കിൽ വൃത്തിയാക്കാൻ കുറച്ചുകൂടെ എളുപ്പമായിരിക്കും. 

കൈകഴുകാം

എപ്പോഴും കൈകൾ വൃത്തിയാക്കിയതിന് ശേഷം മാത്രമേ ഭക്ഷണ സാധനങ്ങൾ കഴുകാൻ പാടുള്ളു. പച്ചക്കറികൾ വൃത്തിയാക്കുന്ന സമയത്ത് കൈകളിലെ അഴുക്ക് പോകുമെന്ന് കരുതരുത്. എപ്പോഴും കൈകൾ പ്രത്യേകം കഴുകിയതിന് ശേഷം മാത്രം ഭക്ഷണ സാധനങ്ങൾ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അതിനാൽ തന്നെ ചെറുചൂടുവെള്ളത്തിൽ 20 സെക്കന്റോളം സോപ്പ് ഉപയോഗിച്ച് കൈകഴുകാം.  

അടുക്കള പണി എന്ത് എളുപ്പം; ഇങ്ങനെ ചെയ്താൽ മതി

vuukle one pixel image
click me!