എല്ലാതരം പാത്രങ്ങളും ഉപയോഗിച്ച് ഇതിൽ പാചകം ചെയ്യാൻ സാധിക്കില്ല. വൈദ്യുതിയിൽ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ പാചകം ചെയ്ത് കഴിഞ്ഞതിന് ശേഷം ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അടുപ്പ് എളുപ്പത്തിൽ കേടുവരാൻ സാധ്യതയുണ്ട്
ഗ്യാസ് സ്റ്റൗ പോലെ തന്നെ ഇൻഡക്ഷൻ അടുപ്പുകൾക്കും അടുക്കളയിൽ വലിയ സ്വീകാര്യതയുണ്ട്. ഇഷ്ടമുള്ള ഭക്ഷണ വിഭങ്ങൾ എളുപ്പത്തിൽ ഉണ്ടാക്കാൻ സഹായിക്കുന്ന ഒന്നുകൂടെയാണ് ഇൻഡക്ഷൻ അടുപ്പുകൾ. എല്ലാതരം പാത്രങ്ങളും ഉപയോഗിച്ച് ഇതിൽ പാചകം ചെയ്യാൻ സാധിക്കില്ല. വൈദ്യുതിയിൽ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ പാചകം ചെയ്ത് കഴിഞ്ഞതിന് ശേഷം ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അടുപ്പ് എളുപ്പത്തിൽ കേടുവരാൻ സാധ്യതയുണ്ട്. ഇൻഡക്ഷൻ അടുപ്പ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
ബേക്കിംഗ് സോഡ ഉപയോഗിക്കാം
ഇൻഡക്ഷൻ അടുപ്പിൽ പറ്റിപ്പിടിച്ച കറയുണ്ടെങ്കിൽ ബേക്കിംഗ് സോഡയാണ് അതിനുള്ള മാർഗം. ചെറുചൂട് വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ശേഷം മൃദുവായ തുണി ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കാവുന്നതാണ്.
വെള്ളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം
വൈദ്യുതിയിൽ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ വെള്ളം വീഴുന്ന സാഹചര്യം ഒഴിവാക്കാം. ക്ലീനറുകൾ ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ അടുപ്പിന്റെ പ്രതലത്തിൽ ഈർപ്പമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം
ചെറുചൂടുവെള്ളത്തിനൊപ്പം ഡിഷ് വാഷ് ലിക്വിഡും സോപ്പ് സൊല്യൂഷനും ചേർത്തതിന് ശേഷം തുണി വെള്ളത്തിൽ മുക്കി തുടച്ചെടുക്കാവുന്നതാണ്.
തണുത്തതിന് ശേഷം വൃത്തിയാക്കാം
ഇൻഡക്ഷൻ അടുപ്പ് പൂർണ്ണമായും ചൂടറിയതിന് ശേഷം മാത്രം വൃത്തിയാക്കാൻ ശ്രദ്ധിക്കുക. ചൂടുള്ള പ്രതലത്തിൽ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ല.
അൺപ്ലഗ് ചെയ്യാം
വൈദ്യുതിയിൽ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വൃത്തിയാക്കുന്നതിന് മുമ്പ് അൺപ്ലഗ് ചെയ്യേണ്ടതുണ്ട്.
ഇന്റീരിയർ ഒരുക്കുന്നത് തമാശയല്ല; സിറ്റ് ഔട്ട് മുതൽ അടുക്കള വരെ ശ്രദ്ധിക്കേണ്ടതുണ്ട്