'കൊതി തോന്നിയപ്പോൾ ഉണ്ടാക്കിത്തരാമോ എന്ന് ചോദിച്ചു'; മൈസൂർപാക്ക് റെസിപ്പിയുമായി ദിയ

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു അശ്വിന്റെയും ദിയയുടെ വിവാഹം

diya krishna with a mysore pak recipe

നടൻ കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോൾ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേഷും. ഗർഭകാല വിശേഷങ്ങൾ ഇവർ ആരാധകരോട് പങ്കുവെയ്ക്കാറുമുണ്ട്. ദിയ പങ്കുവെച്ച ഏറ്റവും പുതിയ വ്ളോഗും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ദിയക്കിഷ്ടപ്പെട്ട ഒരു മധുരപലഹാരമാണ് അശ്വിന്റെ അമ്മ ഉണ്ടാക്കി കൊടുത്തിരിക്കുന്നത്. ഈ മൈസൂർ പാക്കിന്റെ വിശേഷങ്ങളാണ് വ്ളോഗിൽ.

താന്‍ വളരെ അപൂര്‍വ്വമായിട്ടാണ് മധുരം കഴിക്കാറുള്ളതെന്നും അതിലേറ്റവും രുചികരമായി തോന്നിയ മധുരപലഹാരം അശ്വിന്റെ അമ്മ ഉണ്ടാക്കിത്തന്ന മൈസൂര്‍പാക്ക് ആണെന്നുമാണ് ദിയ വ്ളോഗിൽ പറയുന്നത്. ഗീ മൈസൂര്‍പാക്ക് ആണ് അശ്വിന്റെ അമ്മ ഉണ്ടാക്കിയിരിക്കുന്നത്. ''എന്റെ അഞ്ചാം മാസത്തെ പൂജാ ചടങ്ങില്‍ സ്റ്റേജിലിരുന്ന് ഞാനെന്തോ കഴിച്ചുകൊണ്ടിരിക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ടാവും. അത് ഈ മൈസൂര്‍പാക്ക് ആണ്. പൂജ നടക്കുമ്പോള്‍ പോലും ഞാനത് തിന്ന് കൊണ്ടിരിക്കുകയായിരുന്നു. പുറത്ത് നിന്ന് പോലും ഇത്രയും ടേസ്റ്റുള്ളത് കിട്ടിയിട്ടില്ല. ഇത് പ്രൊമോഷന് വേണ്ടി വെറുതേ പറയുന്നതല്ല, കഴിച്ച് നോക്കിയാലേ ടേസ്റ്റ് മനസിലാവുകയുള്ളു. എന്റെ വീട്ടിലും ഇത് കൊണ്ടുചെന്ന് കൊടുത്തിരുന്നു. അച്ഛനും അമ്മയ്ക്കും അനിയത്തി ഹന്‍സുവിനുമൊക്കെ ഈ മൈസൂർപാക്ക് വലിയ ഇഷ്ടമായി. വീണ്ടും എനിക്കിത് കഴിക്കാന്‍ കൊതി തോന്നിയപ്പോൾ ഉണ്ടാക്കി തരാമോ എന്ന് അമ്മയോട് ചോദിച്ചു. അമ്മ ഉണ്ടാക്കിത്തരാം എന്നും പറഞ്ഞു'', ദിയ വീഡിയോയിൽ പറയുന്നു.

Latest Videos

അശ്വിന്റെ അമ്മയുടെ ബിസിനസ് സംരംഭമായ മീനമ്മാസ് കിച്ചണില്‍ വൈകാതെ ഈ റെസിപ്പി കൂടി ഉള്‍പ്പെടുത്തുമെന്നും വിഷുവിന് മുന്‍പ് തന്നെ റസിപ്പിയുമായി എത്തുമെന്നും ദിയ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു അശ്വിന്റെയും ദിയയുടെ വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ലളിതമായ രീതിയിലായിരുന്നു ചടങ്ങുകൾ.

ALSO READ : പ്രശാന്ത് മുരളി നായകന്‍; 'കരുതൽ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!