വീടിനുള്ളിൽ നല്ലൊരു അന്തരീക്ഷം കിട്ടുന്നതിന് വേണ്ടിയാണ് പലരും ഇൻഡോർ പ്ലാന്റുകൾ വളർത്തുന്നത്. ഇതും ഇന്റീരിയറിന്റെ ഒരു ഭാഗമാണ്. ചിലർ വീട് സ്വയം അലങ്കരിച്ച് അലങ്കോലപ്പെടുത്താറുണ്ട്. എന്നാൽ എങ്ങനെയെങ്കിലും ചെയ്യാതെ നല്ല വൃത്തിയിൽ ചെയ്യേണ്ട ഒന്നാണ് ഇന്റീരിയർ ഡിസൈനിങ്
ഇന്റീരിയർ ഡിസൈനിങ് എന്നത് വാക്കുകളിൽ ഒതുങ്ങുന്ന ഒന്നല്ല. വീട് നിർമ്മാണം കഴിഞ്ഞാൽ എല്ലാം കഴിഞ്ഞുവെന്ന് കരുതരുത്. വീട് എന്നല്ല ഏതൊരു കെട്ടിടത്തെയും കൂടുതൽ ഭംഗിയാക്കുന്നത് ഇന്റീരിയർ ഡിസൈനുകളാണ്. വീടിന്റെ അകത്തളങ്ങൾക്ക് ചുറ്റുപാടും പോസിറ്റീവ് എനർജി നൽകാൻ സാധിക്കും. എന്നാൽ അതിന് കുറച്ച് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വീടിനുള്ളിൽ നല്ലൊരു അന്തരീക്ഷം കിട്ടുന്നതിന് വേണ്ടിയാണ് പലരും ഇൻഡോർ പ്ലാന്റുകൾ വളർത്തുന്നത്. ഇതും ഇന്റീരിയറിന്റെ ഒരു ഭാഗമാണ്. ചിലർ വീട് സ്വയം അലങ്കരിച്ച് അലങ്കോലപ്പെടുത്താറുണ്ട്. എന്നാൽ എങ്ങനെയെങ്കിലും ചെയ്യാതെ നല്ല വൃത്തിയിൽ ചെയ്യേണ്ട ഒന്നാണ് ഇന്റീരിയർ ഡിസൈനിങ്. വീടിന് ഇന്റീരിയർ ഒരുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാം.
1. വീട് നിർമ്മിക്കാൻ പ്ലാൻ തയ്യാറാക്കുമ്പോൾ തന്നെ ഇന്റീരിയർ ഡിസൈനിങ്ങും പ്ലാൻ ചെയ്യണം. ഇത് നിലവിലെ ഇന്റീരിയർ ട്രെൻഡിങ് മനസ്സിലാക്കി ഡിസൈൻ തെരഞ്ഞെടുക്കാൻ സഹായിക്കുന്നു. അധിക ചിലവും ഉണ്ടാകില്ല.
2. വീട്ടിൽ താമസിക്കുന്നവരുടെ താല്പര്യം മനസ്സിലാക്കിയാവണം ഇന്റീരിയർ തെരഞ്ഞെടുക്കേണ്ടത്. സ്ഥലം, വിശ്വാസങ്ങൾ, ഇഷ്ടങ്ങൾ, ആംബിയൻസ് എന്നിവ അടിസ്ഥാനമാക്കിയാണ് ഇന്റീരിയർ ചെയ്യേണ്ടത്.
3. ഫർണിച്ചർ ഇടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ സ്ഥലത്തല്ല ഫർണിച്ചർ ഇടുന്നതെങ്കിൽ സ്ഥലപരിമിതി ഉണ്ടാവുകയും അതുമൂലം വീടിനുള്ളിൽ ഞെരുക്കം അനുഭവപ്പെടുകയും ചെയ്യും. ഓപ്പൺ ഏരിയയിലായിരിക്കും അധികവും ഫർണിച്ചറുകൾ ഇടുന്നത് അതുകൊണ്ട് തന്നെ സ്ഥലം പരിഗണിച്ചാവണം ഇത് ഇടേണ്ടത്.
4. ശുചിമുറി ഒരുക്കുമ്പോൾ എങ്ങനെയെങ്കിലും ചെയ്യാതെ ഓരോന്നും അതാത് സ്ഥാനത്ത് കൃത്യമായി സ്ഥാപിക്കാൻ ശ്രദ്ധിക്കണം. ചെറിയ രീതിയിൽ തന്നെ സൗകര്യങ്ങളുള്ള ഇടമാക്കി ശുചിമുറിയെ മാറ്റാൻ സാധിക്കും. വാഷ്‌ബേസിന് ക്ലോസെറ്റ് ഷവർ എന്നിവ മൂന്ന് ഭാഗങ്ങളിലാക്കി ക്രമീകരിക്കാവുന്നതാണ്.
5. ബാത്റൂമിലെ ഡ്രൈ ഏരിയകളിൽ വെള്ളം എത്താത്ത വിധത്തിൽ ഷവറുള്ള ഭാഗം ഗ്ലാസ് ഉപയോഗിച്ച് വേർതിരിക്കാവുന്നതാണ്. ആവശ്യമെങ്കിൽ ശുചിമുറിക്കുള്ളിൽ തന്നെ ചെറിയൊരു ഡ്രസിങ് റൂമും ഒരുക്കാം.
6. വീട്ടിൽ പൊതുശുചിമുറി പണിയുന്നുണ്ടെങ്കിൽ വലിപ്പത്തിൽ പണിയാവുന്നതാണ്. മറ്റുള്ള അറ്റാച്ഡ് ബാത്റൂമുകളുടെ വലിപ്പം കുറച്ചുകൊണ്ട് ഇങ്ങനെ ചെയ്യാൻ കഴിയും. ആവശ്യമെങ്കിൽ ശുചിമുറിയുടെ വാതിലിന്റെ മുഗൾ ഭാഗം ഗ്ലാസ് ആക്കാം. ഇത് അകത്തേക്ക് വെളിച്ചം ലഭിക്കാൻ സഹായിക്കുന്നു.
7. ഭിത്തികൾക്ക് ഇരുണ്ട നിറങ്ങൾക്ക് പകരം ബ്രൈറ്റ് ആയിട്ടുള്ള നിറങ്ങൾ നൽകാവുന്നതാണ്. ഇത് മുറിക്ക് കൂടുതൽ പ്രകാശം നൽകുകയും സ്പേസ് കൂടുതൽ ഉള്ളതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. വാതിൽ, ജനാല എന്നിവയ്ക്ക് കർട്ടൻ വാങ്ങുമ്പോൾ പ്രകാശം കടത്തിവിടുന്ന ഇളം നിറങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.
8. പത്രം, പുസ്തകങ്ങൾ തുടങ്ങി ചെറിയ വസ്തുക്കൾ സൂക്ഷിക്കാൻ കഴിയുന്ന ഷെൽഫുകൾ ഉണ്ടെങ്കിൽ സ്ഥലം കൂടുതൽ ഉപയോഗപ്പെടുത്താൻ സാധിക്കും.
9. അടുക്കളയിൽ ഇന്റീരിയർ ഒരുക്കുമ്പോൾ കുറച്ചധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരുപാട് സാധനങ്ങൾ ഉള്ളതുകൊണ്ട് തന്നെ അതിനനുസരിച്ചുള്ള സംവിധാനങ്ങളും അടുക്കളയിൽ ആവശ്യമുണ്ട്. വർക്ക് ഏരിയ, സ്റ്റോറേജ് സ്പേസ്, കൗണ്ടർടോപ്, ഷെൽഫ് എന്നിവ ഉൾപ്പെടുത്താൻ മറക്കരുത്.
പച്ചക്കറി, പഴവർഗ്ഗങ്ങൾ വൃത്തിയാക്കുമ്പോൾ ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്; കാരണം ഇതാണ്