സുഗന്ധവ്യഞ്ജനങ്ങൾ എപ്പോഴും ഫ്രഷായി ഇരിക്കണമെങ്കിൽ ചൂടുള്ള സ്ഥലങ്ങളിൽ നിന്നും മാറ്റി സൂക്ഷിക്കേണ്ടതുണ്ട്. സ്റ്റൗ, ഓവൻ, നേരിട്ടുള്ള സൂര്യപ്രകാശം എന്നിവയിൽ നിന്നും മാറ്റി തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാവുന്നതാണ്
അടുക്കളയിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങൾ. ഭക്ഷണങ്ങൾക്ക് വ്യത്യസ്ത രുചികൾ നൽകുന്നതിൽ സുഗന്ധവ്യഞ്ജനങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇവ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. പിന്നെ ഇത് ഉപയോഗിക്കാൻ സാധിക്കാതെയാവും. സുഗന്ധവ്യഞ്ജനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
അടച്ചു സൂക്ഷിക്കാം
വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. സുഗന്ധവ്യഞ്ജനങ്ങൾ എപ്പോഴും വായുവിനെ ആകർഷിക്കും. അതുകൊണ്ട് തന്നെ വായുവിൽ നിന്നും ഇവ മാറ്റി സൂക്ഷിക്കേണ്ടതുണ്ട്. അടച്ചുറപ്പുള്ള പാത്രത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കാം.
തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കാം
സുഗന്ധവ്യഞ്ജനങ്ങൾ എപ്പോഴും ഫ്രഷായി ഇരിക്കണമെങ്കിൽ ചൂടുള്ള സ്ഥലങ്ങളിൽ നിന്നും മാറ്റി സൂക്ഷിക്കേണ്ടതുണ്ട്. സ്റ്റൗ, ഓവൻ, നേരിട്ടുള്ള സൂര്യപ്രകാശം എന്നിവയിൽ നിന്നും മാറ്റി തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാവുന്നതാണ്. അടുക്കളയിൽ തന്നെ സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കാൻ പ്രത്യേകം സ്ഥലം ക്രമീകരിക്കാം.
ലേബൽ ചെയ്യാം
സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കുന്ന പാത്രത്തിൽ തീയതി ഉൾപ്പെടെ എഴുതിവയ്ക്കുകയാണെങ്കിൽ അതിനനുസരിച്ച് അവ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പുതിയത് വാങ്ങുന്നതിന് മുന്നേ പഴയത് ഉപയോഗിച്ച് തീർക്കാനും ഇത് സഹായിക്കുന്നു.
ഈർപ്പമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കാം
മഴക്കാലങ്ങളിൽ ഈർപ്പം കൂടുതൽ ഉള്ളതിനാൽ സുഗന്ധവ്യഞ്ജനങ്ങൾ എളുപ്പത്തിൽ കട്ട പിടിക്കുകയും കേടായിപ്പോകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈർപ്പം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മാറ്റി പ്രത്യേകം പാക്കറ്റുകളിലാക്കി സൂക്ഷിക്കാവുന്നതാണ്.
ആവശ്യത്തിന് പൊടിക്കാം
സുഗന്ധവ്യഞ്ജനങ്ങൾ പൊടിക്കുന്നതാണ് എളുപ്പമെങ്കിലും ആവശ്യത്തിൽ കൂടുതൽ പൊടിച്ചത് അവ കേടായിപ്പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൊത്തത്തിൽ പൊടിക്കാതെ ആവശ്യത്തിന് മാത്രം പൊടിച്ച് സൂക്ഷിക്കാം.
ഇന്റീരിയർ ഒരുക്കുന്നത് തമാശയല്ല; സിറ്റ് ഔട്ട് മുതൽ അടുക്കള വരെ ശ്രദ്ധിക്കേണ്ടതുണ്ട്