പാചകം ചെയ്യുന്ന സമയത്ത് ഉപ്പ് ഉപയോഗിക്കുമ്പോൾ പലപ്പോഴും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഉപ്പ് കുറഞ്ഞ് പോവുകയാണെങ്കിൽ പിന്നെയും നമുക്ക് ചേർത്ത് കൊടുക്കാം. എന്നാൽ കൂടിപോയാലോ എന്തുചെയ്യും. ഭക്ഷണം കളയുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടാകില്ല.
മറ്റുള്ള പണികൾ പോലെയല്ല അടുക്കള ജോലി കുറച്ച് ടാസ്കുള്ള കാര്യംതന്നെയാണ്. ചിലർക്ക് പാചകമെന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. സ്ട്രെസ് ഉണ്ടാകുമ്പോൾ അത് മാറ്റാൻ പലരും പാചകം ചെയ്യാറുണ്ട്. എന്നാൽ അടുക്കള പണി അറിയാത്ത തുടക്കക്കാർക്ക് കാര്യങ്ങൾ അങ്ങനെയല്ല. എന്ത് ചെയ്യണം എങ്ങനെ ചെയ്യണമെന്ന കാര്യത്തിൽ ഒരു ഐഡിയയും ഉണ്ടാവില്ല. പ്രത്യേകിച്ചും ഒറ്റക്ക് താമസിക്കുന്നവർക്ക്. അത്തരം സാഹചര്യങ്ങളിൽ ഈ കുറുക്കുവഴികൾ പരീക്ഷിച്ച് നോക്കിയാൽ ജോലി എളുപ്പമാകും. അവ എന്തൊക്കെയെന്ന് അറിയാം.
ഉപ്പ് അമിതമായാൽ എന്തുചെയ്യും
പാചകം ചെയ്യുന്ന സമയത്ത് ഉപ്പ് ഉപയോഗിക്കുമ്പോൾ പലപ്പോഴും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഉപ്പ് കുറഞ്ഞ് പോവുകയാണെങ്കിൽ പിന്നെയും നമുക്ക് ചേർത്ത് കൊടുക്കാം. എന്നാൽ കൂടിപോയാലോ എന്തുചെയ്യും. ഭക്ഷണം കളയുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടാകില്ല. എന്നാൽ ഇനി ഭക്ഷണങ്ങൾ കളയേണ്ടി വരില്ല. ഉപ്പ് കൂടിയ ഭക്ഷണത്തിലേക്ക് രണ്ട് സ്പൂൺ പാൽ അല്ലെങ്കിൽ തൈര് ചേർത്ത് കൊടുക്കാം. അല്ലെങ്കിൽ രണ്ട് ഉരുളകിഴങ്ങ് ഇട്ടുകൊടുത്താലും മതിയാകും. ഇതിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് ഉപ്പിനെ വലിച്ചെടുക്കുകയും സ്വാദിനെ നിലനിർത്തുകയും ചെയ്യുന്നു.
പറാത്ത സോഫ്റ്റ് ആകും
പറാത്ത ഉണ്ടാക്കിവെച്ച് കുറച്ച് കഴിയുമ്പോഴേക്കും അതിന്റെ മൃദുത്വം നഷ്ടപ്പെടുന്നത് കാണാം. മാവ് കുഴക്കുമ്പോൾ ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാൻ സാധിക്കും. മാവ് കുഴക്കുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ പാൽ ചേർത്തുകൊടുക്കാവുന്നതാണ്. ഇത് നിങ്ങളുടെ പറാത്തയെ കൂടുതൽ സോഫ്റ്റ് ആക്കുന്നു.
പൂരിയുണ്ടാക്കുമ്പോൾ എണ്ണ ആവശ്യത്തിന് മതി
എണ്ണയിൽ പൊരിച്ചെടുക്കുന്നത് കൊണ്ട് തന്നെ പൂരിയിൽ എണ്ണമയം കൂടുതലായിരിക്കും. ഇങ്ങനെ കഴിക്കുന്നത് പലർക്കും പറ്റാത്ത ഒരു കാര്യമാണ്. പരത്തിയ പൂരി പൊരിക്കുന്നതിന് മുമ്പ് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. പത്ത് മിനിട്ടോളം അങ്ങനെ വെച്ചതിന് ശേഷം പൂരി പൊരിച്ചെടുക്കാവുന്നതാണ്.
ചേരുവകൾ ചേർക്കുമ്പോൾ ശ്രദ്ധിക്കാം
ആദ്യമായി ഭക്ഷണം പാകം ചെയ്യുന്ന ഒരാൾക്ക് എത്ര അളവിൽ മുളക് പൊടിയിടണമെന്ന് അറിയണമെന്നില്ല. ചിലപ്പോൾ ഇത് കൂടിപ്പോയാൽ ഭക്ഷണം കഴിക്കാൻ പറ്റിയെന്ന് വരില്ല. പലരും അത്തരം സാഹചര്യങ്ങളിൽ ഭക്ഷണം കളയാറാണ് പതിവ്. എന്നാൽ ചിലവില്ലാതെ തന്നെ ഇത് പരിഹരിക്കാൻ സാധിക്കും. ഇതിലേക്ക് കുറച്ച് പാൽ അല്ലെങ്കിൽ തൈര് ചേർത്തുകൊടുത്താൽ മാത്രം മതി.
സവാള മുറിക്കേണ്ടതിങ്ങനെ
സവാള മുറിക്കുമ്പോൾ പലരും കരയാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ഈ രീതിയിൽ ചെയ്താൽ മതി. മുറിക്കുന്നതിന് മുമ്പ് 15 മിനിട്ടോളം വെള്ളത്തിൽ മുക്കിവയ്ക്കാവുന്നതാണ്. അല്ലെങ്കിൽ ഫ്രീസറിലും സൂക്ഷിക്കാം. ഇത് സവാളയിലെ ആസിഡ് എൻസൈമുകളെ കുറക്കുകയും എളുപ്പത്തിൽ മുറിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
അമ്പോ എന്തൊരു തട്ടിപ്പ്! 1.72 കോടി രൂപയ്ക്ക് വീട് വിറ്റു, വീട്ടുടമകൾ പോലും അറിഞ്ഞില്ല!