പലരും നിലവും ടേബിളുമൊക്കെ ആയിരിക്കും ആദ്യം വൃത്തിയാക്കുന്നത്. വീട് വൃത്തിയാക്കുമ്പോൾ പലപ്പോഴും ആവർത്തിക്കുന്ന തെറ്റാണ് ഇത്. മുകളിൽ നിന്നും തുടങ്ങി താഴേക്ക് വരുന്ന രീതിയിലാവണം വീട് വൃത്തിയാക്കേണ്ടത്
എന്തൊക്കെ ചെയ്താലും ഫിറ്റ്നസ് പ്ലാനും വൃത്തിയാക്കൽ പരിപാടിയും ഒരു റുട്ടീനായി കൊണ്ടുപോകുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഒരിക്കൽ നിങ്ങൾ അതിലേക്ക് എത്തിപ്പെട്ടാൽ പിന്നെ അത് ജീവിതത്തിന്റെ ഒരു ഭാഗമായി അങ്ങനെ തന്നെ ചെയ്ത് പോകും. അതുകൊണ്ട് തന്നെ വീട് വൃത്തിയാക്കുമ്പോൾ കൃത്യമായ ചിട്ട ഉണ്ടായിരിക്കണം. അവ എന്തൊക്കെ കാര്യങ്ങളാണെന്ന് അറിയാം.
കൃത്യമായ പ്ലാൻ വേണം
എവിടെനിന്ന് എങ്ങനെ തുടങ്ങണമെന്നതിനെക്കുറിച്ച് ഒരു പ്ലാനിങ് ഉണ്ടായിരിക്കണം. കൃത്യമായ ഓർഡറിൽ ചെയ്താൽ അതിനനുസരിച്ച് സമയത്തെ ക്രമീകരിക്കാനും വൃത്തിയാക്കാനും സാധിക്കും. ഓരോ സ്ഥലം വൃത്തിയാക്കാനും നിശ്ചിത സമയം സെറ്റ് ചെയ്യേണ്ടതുണ്ട്.
മുകളിൽ നിന്നും താഴേക്ക്
പലരും നിലവും ടേബിളുമൊക്കെ ആയിരിക്കും ആദ്യം വൃത്തിയാക്കുന്നത്. വീട് വൃത്തിയാക്കുമ്പോൾ പലപ്പോഴും ആവർത്തിക്കുന്ന തെറ്റാണ് ഇത്. മുകളിൽ നിന്നും തുടങ്ങി താഴേക്ക് വരുന്ന രീതിയിലാവണം വീട് വൃത്തിയാക്കേണ്ടത്. അതായത് ഫാൻ, റൂഫ്, വാൾ എന്നിവ വൃത്തിയാക്കിയതിന് ശേഷം മാത്രം കിടക്കയും, നിലവുമൊക്കെ വൃത്തിയാക്കുക.
ക്ലീനറുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം
വൃത്തിയാക്കുന്നതിന് പലതരം ക്ലീനറുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ വീട് വൃത്തിയാക്കാൻ ഒരുങ്ങുമ്പോൾ പലതരം ക്ലീനറുകൾ വാങ്ങാതെ ഉപയോഗമുള്ള ഒന്ന് വാങ്ങിക്കുക. ഇത് ജോലി എളുപ്പമാക്കുകയും കൺഫ്യൂഷൻസ് ഇല്ലാതാവുകയും ചെയ്യുന്നു.
ജോലിഭാരം കുറയ്ക്കാം
അധികപേരും പണി മുഴുവൻ കൂട്ടിവെച്ചതിന് ശേഷം ആഴ്ചയിൽ വൃത്തിയാക്കുന്നവരാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഒരു ദിവസം മുഴുവനും വീട് വൃത്തിയാക്കുന്നതിന് വേണ്ടി ചിലവഴിക്കേണ്ടി വരും. ഇത് നിങ്ങളുടെ എനർജിയേയും സമയത്തേയും പാഴാക്കുന്നു. അതിനാൽ തന്നെ ഇങ്ങനെ ചെയ്യുന്നത് ഒഴിവാക്കാൻ ഓരോ ദിവസവും ഓരോ മുറിവെച്ച് വൃത്തിയാക്കാവുന്നതാണ്.
ഉപ്പ് കറിയിൽ ഇടാൻ മാത്രമല്ല ഇക്കാര്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്