ബെംഗളൂരില്‍ നിന്നും എംഡിഎംഎ വിൽപ്പനക്കായി കൊണ്ടുവരുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
കായംകുളം: കായംകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കൊല്ലം കുന്നത്തൂർ സ്വദേശി ആകാശ് (23), കൊല്ലം ഇടയ്ക്കാട് സ്വദേശി റീഗൽ രാജ് (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടികൂടിയത്. 21 ഗ്രാം എംഡിഎംഎയാണ് ഇവരുടെ കയ്യില്‍ ഉണ്ടായിരുന്നത്.
ബെംഗളൂരില്‍ നിന്നും മയക്കുമരുന്നായ എംഡിഎംഎ വിൽപ്പനക്കായി കൊണ്ടുവരുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കായംകുളം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം