എത്ര ഗുണമേന്മയുള്ള ടവലുകൾ വാങ്ങിയാലും കാലം കഴിയുംതോറും അവ കീറിപ്പോവുകയോ അല്ലെങ്കിൽ കറപിടിക്കുകയോ ചെയ്യും. പിന്നീട് അത് കളയുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടാവില്ല
എത്ര ഗുണമേന്മയുള്ള ടവലുകൾ വാങ്ങിയാലും കാലം കഴിയുംതോറും അവ കീറിപ്പോവുകയോ അല്ലെങ്കിൽ കറപിടിക്കുകയോ ചെയ്യും. പിന്നീട് അത് കളയുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടാവില്ല. എന്നാൽ ഇനി പഴയതായ ടവലുകൾ കളയേണ്ടി വരില്ല. വീട്ടിൽ തന്നെ ഉപയോഗിക്കാം. എന്തൊക്കെ രീതിയിലാണ് പഴയ ടവൽ ഉപയോഗിക്കുന്നതെന്ന് അറിഞ്ഞാലോ.
കഷ്ണങ്ങളായി മുറിക്കാം
പഴയ ടവലുകളെ കഷ്ണങ്ങളാക്കി മുറിച്ച് റീയൂസബിൾ പേപ്പർ ടവലോ അല്ലെങ്കിൽ ഡിഷ് ക്ലോത്ത് ആക്കാനോ സാധിക്കും. ഓരോ ആവശ്യങ്ങൾക്കും വ്യത്യസ്ത നിറങ്ങളിലുള്ള ടവലുകൾ ഉപയോഗിക്കാവുന്നതാണ്. ഇത് കാഴ്ച്ചയിൽ ഭംഗി തോന്നിക്കുകയും ചെയ്യുന്നു.
മോപ്പ് ആക്കി ഉപയോഗിക്കാം
പഴയ ടവലുകൾ ഉപയോഗിച്ച് മോപ്പ് ഉണ്ടാക്കാൻ സാധിക്കും. മോപ്പിന് ആവശ്യമായ നീളത്തിന് തുണി മുറിച്ചെടുത്ത ശേഷം മോപ്പിന്റെ സ്റ്റിക്കിൽ ചുറ്റാവുന്നതാണ്. ഉപയോഗം കഴിഞ്ഞതിന് ശേഷം തുണി മോപ്പിൽ നിന്നുമെടുത്ത് കഴുകാനും സാധിക്കും.
പെറ്റ് ടവൽ ആക്കാം
പഴയ ടവലുകൾ പെറ്റ് ടവലായും ഉപയോഗിക്കാൻ സാധിക്കും. വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനും തുടച്ചെടുക്കാനുമൊക്കെ ഉപയോഗിക്കാൻ കഴിയുന്നതാണ് ഇത്. ഓരോ കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.
മേക്കപ്പ് റിമൂവർ
മേക്കപ്പ് തുടച്ച് നീക്കാൻ ഇനി ടിഷ്യൂ പേപ്പറിന്റെയൊന്നും ആവശ്യമില്ല. പകരം പഴയ ടവൽ മുറിച്ചെടുത്ത് ചെറിയ കഷ്ണങ്ങളാക്കി ഉപയോഗിക്കാൻ സാധിക്കും. ഒരിക്കൽ ഉപയോഗിച്ചതിന് ശേഷം പിന്നെയും കഴുകി ഉപയോഗിക്കാൻ കഴിയുന്നതാണ്.
പാത്രം കഴുകുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം; കാരണം ഇതാണ്