വീട്ടിൽ പൊടിശല്യമുണ്ടോ? ഇങ്ങനെ ചെയ്താൽ മതി 

വീട്ടിൽ പൊടിശല്യം കാരണം പൊറുതിമുട്ടിയെങ്കിൽ ഇനി ടെൻഷൻ അടിക്കേണ്ട, പ്രതിവിധിയുണ്ട്. നിരന്തരമായി വീട് വൃത്തിയാക്കുകയാണെങ്കിൽ ഒരു പരിധിവരെ പൊടിശല്യം കുറയ്ക്കാൻ സാധിക്കും

Is there dust in the house Just do this

വീടിനുള്ളിൽ പൊടിപടലങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ അമിതമായി പൊടിപടലങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യും? വീട്ടിൽ പൊടിശല്യം കാരണം പൊറുതിമുട്ടിയെങ്കിൽ ഇനി ടെൻഷൻ അടിക്കേണ്ട, പ്രതിവിധിയുണ്ട്. നിരന്തരമായി വീട് വൃത്തിയാക്കുകയാണെങ്കിൽ ഒരു പരിധിവരെ പൊടിശല്യം കുറയ്ക്കാൻ സാധിക്കും. മാസത്തിൽ ഒരിക്കലെങ്കിലും വീടിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കേണ്ടതുണ്ട്. എളുപ്പത്തിൽ പൊടിപടലങ്ങളെ നീക്കം ചെയ്യാൻ ഇത്രയും ചെയ്താൽ മതി. 

പൊടികളയുന്ന ഉപകരണങ്ങൾ 

Latest Videos

മൈക്രോഫൈബർ തുണി ഉപയോഗിച്ച് പൊടിപടലങ്ങളെ തുടച്ചെടുക്കാൻ സാധിക്കും. പൊടി നീക്കം ചെയ്തതിന് ശേഷം തുണി കഴുകിയെടുക്കുകയും ചെയ്യാം. ഫ്ലെക്സിബിൾ ആയിട്ടുള്ള മൈക്രോഫൈബർ തുണി വേണം ഇതിനായി വാങ്ങേണ്ടത്. 

സീലിംഗ് മുതൽ ഫ്ലോർ വരെ 

വൃത്തിയാക്കുമ്പോൾ സീലിംഗിൽ നിന്നും തുടങ്ങി ഫ്ലോറിലേക്ക് എത്തുന്ന രീതിയിൽ ചെയ്യാവുന്നതാണ്. മൈക്രോഫൈബർ തുണിയിൽ നിങ്ങൾ ഉപയോഗിക്കുന്ന ക്ലീനർ കൊണ്ട് വൃത്തിയാക്കാൻ സാധിക്കും. 

വാക്വം ഉപയോഗിക്കാം 

ഭാരം കുറഞ്ഞ വാക്വം ഉപയോഗിച്ച് എളുപ്പത്തിൽ പൊടിപടലങ്ങൾ നീക്കം ചെയ്യാൻ സാധിക്കും. വാക്വം വാങ്ങുമ്പോൾ അത് എച്ച്ഇപിഎ റേറ്റഡ് ഉള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. 

ഗ്ലാസ് പ്രതലങ്ങൾ 

മൈക്രോഫൈബർ തുണി ഉപയോഗിച്ച് ഗ്ലാസ് പ്രതലങ്ങൾ വൃത്തിയാക്കാൻ സാധിക്കും. മൈക്രോഫൈബർ തുണി ആയതുകൊണ്ട് തന്നെ ഗ്ലാസിന് പോറലുകൾ ഉണ്ടാവുകയും ചെയ്യില്ല. 

വീട് പെയിന്റ് ചെയ്യുമ്പോൾ ചുമരിൽ ഇങ്ങനെ വരാറുണ്ടോ? എങ്കിൽ ഇതാണ് കാരണം

vuukle one pixel image
click me!