നോട്ടവും ദേഹപരിശോധനയും ഒന്നുമില്ല, രന്യക്കായി സുരക്ഷാ പ്രൊട്ടോക്കോളുകളെല്ലാം വഴിമാറി, ഞെട്ടിക്കുന്ന വിവരങ്ങൾ

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിമാനത്താവളത്തിൽ ലഭിച്ച വിഐപി പരിഗണനയും ഹവാല ഇടപാടുകളും സംശയങ്ങൾ വർദ്ധിപ്പിക്കുന്നു.

shocking information No physical examination or body search all security protocols were bypassed for Ranya rao

ബെംഗളൂരു: നടി രന്യ റാവു ഉൾപ്പെട്ട ഞെട്ടിക്കുന്ന സ്വർണ്ണക്കടത്ത് കേസിൽ നിരന്തരം ചുരുളഴിയുന്നത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്. ഇവര്‍ നടത്തിയ ഹവാല ഇടപാടകുളും സ്വര്‍ണ്ണക്കടത്തിന് ലഭിച്ച വിഐപി പരിഗണനയും അടക്കമാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.  രന്യ പിടിയിലായതിന് പിന്നാലെ തന്നെ വലിയ ഒരു മാഫിയ തന്നെ ഇതിന് പിന്നിലുണ്ടെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്നു. പിതാവ് ഡിജിപി രാമചന്ദ്ര റാവുവിനലേക്കായിരുന്നു സംശയങ്ങൾ നീണ്ടതും. ഇദ്ദേഹത്തിനെതിരെ ഇപ്പോൾ വകുപ്പുതല അന്വേഷണവും നടന്നുവരികയാണ്.

ഇതിനിടെയാണ് രന്യക്ക് വിമാനത്താവളത്തിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള വിഐപി പരിഗണന ലഭിച്ചതായുള്ള വിവരങ്ങളും ഇതിന്റെ ചില ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്.  രന്യക്കായി സുരക്ഷാ പ്രോട്ടോക്കോളുകൾ മനഃപൂർവ്വം മറികടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ഡിജിപിയുടെ ഇടപെടലിലൂടെ ആണെന്നാണ് ആരോപണം.  സ്വർണ്ണം വാങ്ങുന്നതിനായി ഹവാല ഫണ്ട് കൈമാറിയതായി രന്യ സമ്മതിച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) കോടതിയെ അറിയിച്ചു. 

Latest Videos

രന്യയും കൂട്ടാളിയായ നടൻ തരുൺ രാജുവും അനധികൃത പണമിടപാടുകൾ ഉപയോഗിച്ച് ദുബായിലേക്ക് 26 തവണ യാത്ര ചെയ്തതിന് തെളിവുണ്ട്. തരുണിന് പണം കൈമാറുമെന്നും തുടർന്ന് അയാൾ ദുബായിലേക്ക് മാറ്റും. ഈ പണം ഹവാല വഴികളിലൂടെ രന്യയ്ക്ക് തിരികെ ലഭ്യമാക്കി,  ബെംഗളൂരു വിമാനത്താവളം വഴി ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തുന്നതാണ് രീതിയെന്നും ഡിആർഐ റിപ്പോര്‍ട്ടിൽ പറയുന്നു. ഹവാല ഫണ്ടിൽ ഒരു ഭാഗം തിരിച്ചറിയാത്ത വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതായും കണ്ടെത്തിയെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

നാല് മാസം മുൻപ് ബെംഗളുരുവിലെ പ‌ഞ്ചനക്ഷത്ര ഹോട്ടലിൽ അത്യാഡംബരത്തോടെയാണ് രന്യ റാവുവും പ്രമുഖ ആർക്കിടെക്റ്റായ ജതിൻ ഹുക്കേരിയും വിവാഹിതരായത്. ബെംഗളുരുവിലെ പല ആഡംബര റസ്റ്റോറന്‍റുകളുടെയും ശിൽപ്പിയെന്ന നിലയിൽ പേര് കേട്ട ജതിൻ, രന്യയുടെ പല യാത്രകളിലും കൂടെയുണ്ടായിരുന്നു. മാർച്ച് മൂന്നിന് 14.5 കിലോ സ്വർണവുമായി രന്യ പിടിയിലാവുമ്പോഴും ജതിൻ കൂടെയുണ്ടായിരുന്നു.  

ഇക്കഴിഞ്ഞ 2 മാസത്തിൽ 27 തവണ ദുബായ്, മലേഷ്യ എന്നിവിടങ്ങളിൽ പോയി വന്ന രന്യ റാവു, ഇതിൽ പലപ്പോഴായി വലിയ രീതിയിൽ സ്വർണക്കടത്ത് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഓരോ തവണയും സ്വർണം കടത്താൻ കിലോയ്ക്ക് 4 ലക്ഷം രൂപ വരെ കമ്മീഷൻ കിട്ടി. എയർപോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇടപെട്ട് രന്യയെ വലിയ ദേഹപരിശോധനയില്ലാതെ വിഐപി ചാനലിലൂടെ പുറത്ത് കടക്കാൻ സഹായിച്ചത് രണ്ടാനച്ഛന്‍റെ നിർദേശപ്രകാരമാണോ എന്ന് ഡിആഎർഐക്ക് അന്ന് തന്നെ സംശയമുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലും നാട്ടിലെത്തിയ ശേഷവും രന്യയെ സ്വർണം കടത്താനും കൈമാറാനും സഹായിച്ച പ്രാദേശിക ഇടനിലക്കാർക്ക് വേണ്ടിയും പരിശോധന തുടരുന്നുണ്ട്.

മാർച്ച് 23ന് ആരംഭിച്ച ദൗത്യം, ഇന്നലെ മാത്രം 2997 പരിശോധന, 194 കേസിൽ 204 പേർ അറസ്റ്റിലായത് ഓപ്പറേഷന്‍ ഡി ഹണ്ടിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!