കാപ്പിച്ചെടികൾ പൊതുവെ ഇടത്തരം വലിപ്പമുള്ള മരങ്ങളായാണ് വളരുന്നത്. മാസങ്ങൾകൊണ്ട് ഓരോ ഇഞ്ചായി വളരുകയും ഒരു വർഷത്തിനുള്ളിൽ രണ്ടടിയോളം എത്തുകയും ചെയ്യുന്നു
ഇൻഡോർ പ്ലാന്റായി വളർത്താൻ കഴിയുന്ന ഒന്നാണ് കാപ്പിച്ചെടി. വസന്തകാലത്ത് അതിന്റെ സുഗന്ധമുള്ള വെളുത്ത പൂക്കൾക്ക് ശേഷം ചെറി പഴങ്ങൾ വരാറുണ്ട്. ഇതിൽ ഓരോ ചെറിയിലും രണ്ട് വീതം കാപ്പികുരുകളാണ് ഉണ്ടാവുന്നത്. കാപ്പിച്ചെടികൾ പൊതുവെ ഇടത്തരം വലിപ്പമുള്ള മരങ്ങളായാണ് വളരുന്നത്. മാസങ്ങൾകൊണ്ട് ഓരോ ഇഞ്ചായി വളരുകയും ഒരു വർഷത്തിനുള്ളിൽ രണ്ടടിയോളം എത്തുകയും ചെയ്യുന്നു. എന്നാൽ മതിയായ രീതിയിൽ പരിപാലനം ലഭിച്ചില്ലെങ്കിൽ കാപ്പിച്ചെടികൾ നന്നായി വളരുകയില്ല.
എങ്ങനെയാണ് വളർത്തേണ്ടത്?
1. വീടിന് അകത്താണെങ്കിലും പുറത്താണെങ്കിലും ഉഷ്ണമേഖലകളിലാണ് വളരാൻ കൂടുതൽ അനുയോജ്യം. കാപ്പിച്ചെടികൾ പരിപാലിക്കേണ്ടത് എങ്ങനെയെന്ന് അറിയാം.
2. ജനാലയുടെ ഭാഗത്തായി വളർത്താൻ സാധിക്കും എന്നാൽ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വയ്ക്കാൻ പാടില്ല. ഇത് ഇലകൾ കരിഞ്ഞു പോകാൻ കാരണമാകും.
3. 65 മുതൽ 80 ഡിഗ്രി ഫാരൻ ഹീറ്റിനിടയിലായിരിക്കണം താപനില ഉണ്ടായിരിക്കേണ്ടത്.
4. ജൈവവസ്തുക്കൾ ചേർത്ത് സമൃദ്ധമായ ചെറുതായി അമ്ലത്വമുള്ള പോട്ടിംഗ് മണ്ണിലായിരിക്കണം കാപ്പിച്ചെടി നടേണ്ടത്.
5. മണ്ണിൽ തുല്യമായി ഈർപ്പം നിലനിർത്താൻ പാകത്തിന് വെള്ളം ഒഴിച്ചുകൊടുക്കാവുന്നതാണ്.
6. വസന്തം, വേനൽ കാലങ്ങളിൽ ആവശ്യത്തിനനുസൃതമായ രീതിയിൽ വളം ഇട്ടുകൊടുക്കേണ്ടതുണ്ട്. കൂടുതൽ വളർച്ചയ്ക്ക് വേണ്ടി ഇത് വെട്ടിക്കൊടുക്കുകയും ചെയ്യാവുന്നതാണ്.
7. കാപ്പിച്ചെടികൾക്ക് വലിയ തോതിലുള്ള പ്രകാശം ആവശ്യമാണ്. എന്നാൽ നേരിട്ട് സൂര്യപ്രകാശമടിക്കുന്ന സാഹചര്യം ഒഴിവാക്കണം.
8. എപ്പോഴും മണ്ണിൽ ഈർപ്പത്തിന്റെ അംശം ഉണ്ടായിരിക്കണം. എന്നാൽ അമിതമായി വെള്ളമൊഴിക്കാനും പാടില്ല. ഇത് ചെടി ചീഞ്ഞുപോകാൻ കാരണമാകുന്നു.
പഴയ ടവൽ ഇനി കളയേണ്ടി വരില്ല; ഇങ്ങനെയും ഉപയോഗിക്കാം