അയൽവാസികളുടെ ക്രൂരമർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം, അയൽവാസിക്കും അമ്മയ്ക്കും വേണ്ടി പൊലീസ് തിരച്ചിൽ  

By Web Team  |  First Published Oct 12, 2024, 9:30 AM IST

കോട്ടയം മെഡിക്കൽ ചികിത്സയിലിരിക്കെയാണ് യുവാവിന്റെ മരണം.  


ഉപ്പുതറ : ഇടുക്കി ഉപ്പുതറയിൽ അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മർദ്ദനമേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അയൽവാസികളായ ബിബിൻ, മാതാവ് എൽസമ്മ എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. ഇരുകൂട്ടരും തമ്മിലുള്ള തർക്കങ്ങളാണ് മർദ്ദനത്തിൽ കലാശിച്ചത്. നേരത്തെയും ജനീഷിന്റെ കുടുംബവും അയൽവാസിയായ ബിബിന്റെ കുടുംബവും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ജനീഷ് കഴിഞ്ഞ ദിവസം വീട്ടിൽ കയറി അതിക്രമം നടത്തിയെന്ന് ബിബിന്റെ കുടുംബം ആരോപണം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനീഷിന് മർദ്ദനമേറ്റത്. 

'ആവേശം' വേണ്ടെന്ന് പറഞ്ഞ ബാലയ്യ, അച്ഛന്‍റെ വഴിയിലൂടെയോ?; പുതിയ റോളിന്‍റെ വിശേഷം ഇങ്ങനെ !

Latest Videos

tags
click me!