ഉരുൾപ്പൊട്ടലുണ്ടായ വയനാട്ടില്‍ ഉപതെര‍ഞ്ഞെടുപ്പ് പ്രഖ്യാപനം ഇനിയും വൈകുമോ? സംശയത്തിൽ രാഷ്ട്രീയ പാര്‍ട്ടികൾ

By Web TeamFirst Published Oct 12, 2024, 8:39 AM IST
Highlights

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് ഇനിയും കരകയറാത്ത വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുമോയെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് സംശയം.  

കൽപ്പറ്റ : ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ ഉപതെര‍ഞ്ഞെടുപ്പ് പ്രഖ്യാപനം ഇനിയും വൈകുമോയെന്ന സംശയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. തെര‍ഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായ ശേഷം മാത്രം സ്ഥാനാർത്ഥി നിര്‍ണയം അന്തിമമാക്കാമെന്ന തീരുമാനത്തിലാണ് സിപിഐ. എന്നാല്‍ മുന്നൊരുക്കത്തിന് ഒരു കുറവും വരുത്തേണ്ടെന്നും പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. തെര‍ഞ്ഞെടുപ്പ് വൈകിയാല്‍ പ്രിയങ്കഗാന്ധി ലോക്സഭയില്‍ എത്തുന്നത് വൈകുമെന്നതാകും കോണ്‍ഗ്രസിന്‍റെ ആശങ്ക. 

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് ഇനിയും കരകയറാത്ത വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുമോയെന്ന സംശയത്തിലാണ് പല പാര്‍ട്ടികളും. ഉപതെര‍ഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളില്‍ വേണമെന്നത് അനുസരിച്ചാണെങ്കില്‍ മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പിന് ഒപ്പം തന്നെ വയനാട്ടിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതുണ്ട്. എന്നാല്‍ പുനരധിവാസ പ്രവർത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മെല്ലെ മതിയെന്ന നിലപാട് കമ്മീഷൻ സ്വീകരിക്കുമോയെന്നാണ് പാർട്ടികളുടെ ചിന്ത. ഇപ്പോള്‍ പുനരധിവാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ജില്ല ഭരണകൂടത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഒന്നര മാസത്തോളം പൂര്‍‌ണമായും അതില്‍ മാത്രം ശ്രദ്ധ ചെലുത്തേണ്ടി വരും. ഇത് ദുരിതബാധിതർക്ക് പ്രതിസന്ധിയാകും. 

Latest Videos

ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇന്നും ചോദ്യംചെയ്യൽ, പൊലീസ് ആവശ്യപ്പെട്ട രേഖകളുമായെത്തണം

അടുത്തിടെ ജില്ലയിലെ ബൂത്തുകളുടെ സാഹചര്യത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ല കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. ഉരുള്‍പ്പൊട്ടല്‍ മേഖലയിലെയും കനത്തമഴയില്‍ സ്ഥിതി മോശമായ ജില്ലയിലെ ബൂത്തുകള്‍ സംബന്ധിച്ചും ജില്ലാ വരണാധികാരി കൂടിയായ കളക്ടർ ഡി ആർ മേഘശ്രീ റിപ്പോർട്ട് നല്‍കിയിരുന്നു. ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലും തെരഞ്ഞെടുപ്പ് വൈകാനുള്ള സാധ്യതയും ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഒരുക്കങ്ങളില്‍ കുറവ് വേണ്ടെന്നും പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. വയനാടിന്‍റെ ചുമതല സന്തോഷ് കുമാർ എംപിക്ക് നിശ്ചയിച്ച് നല്‍കുകയും ചെയ്തു.  

തുലാമഴ തുടരുന്നു, സംസ്ഥാനത്ത് ഇന്ന് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പ് ഇങ്ങനെ

ആദ്യ തെര‍ഞ്ഞെടുപ്പിന് ഇറങ്ങുന്ന പ്രിയങ്കഗാന്ധിക്ക് റെക്കോർഡ് ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. രാഹുലിന് ഒപ്പം പ്രിയങ്ക കൂടി സഭയില്‍ എത്തുന്നത് കോണ്‍ഗ്രസിന് ഇരട്ടി കരുത്ത് പകരുകും ചെയ്യും. എന്നാല്‍ തെരഞ്ഞെടുപ്പ് വൈകിയാല്‍ പ്രിയങ്ക ലോക്സഭയിലെത്തുന്നത് വൈകുമെന്നാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകുക. എപ്പോള്‍ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും തയ്യാറാണെന്നതാണ് ബിജെപിയുടെ നിലപാട്. യുഡിഎഫിന് കരുത്തുള്ള മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബിജെപിക്ക് പ്രിയങ്കയുടെ മത്സരം വൈകുന്നതാകും രാഷ്ട്രീയപരമായി ഗുണമാകുകയെന്നാണ് വിലയിരുത്തല്‍. 

 

 

click me!