ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇന്നും ചോദ്യംചെയ്യൽ, പൊലീസ് ആവശ്യപ്പെട്ട രേഖകളുമായെത്തണം 

By Web Team  |  First Published Oct 12, 2024, 5:55 AM IST

സിദ്ദിഖിനെ അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയക്കുകയായിരുന്നു. യുവ നടിയുടെ പരാതിയിലാണ് ബലാത്സംഗത്തിന് കേസെടുത്തത്.  


കൊച്ചി : ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് ഇന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണ് വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസഥർക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് ഇ-മെയിൽ മുഖേന അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് നൽകിയത്. തിരുവനന്തപുരം സിറ്റി പൊലീസിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 22നാണ് സുപ്രീംകോടതി സിദ്ദിഖിന്‍റെ കേസ് വീണ്ടും പരിഗണിക്കുന്നത്.

 

Latest Videos

undefined

 

click me!