പണത്തിന്റെ ഉറവിടം, മുഖ്യമന്ത്രിക്ക് നൽകിയ പരാതി എന്നിവയടക്കം ഹാജരാക്കണം; പ്രശാന്തൻ്റെ മൊഴിയെടുത്ത് വിജിലൻസ്

By Web TeamFirst Published Oct 19, 2024, 7:42 PM IST
Highlights

കൈക്കൂലി നൽകിയ പണത്തിന്റെ ഉറവിടം, മുഖ്യമന്ത്രിക്ക് നൽകിയ പരാതി എന്നിവ അടക്കമാണ് ഹാജരാക്കാൻ അറിയിച്ചത്. രേഖകൾ പരിശോധിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കും. 

കണ്ണൂർ: പെട്രോൾ പമ്പിൻ്റെ എൻഒസിക്കായി കൈക്കൂലി കൊടുത്തെന്ന ആരോപണത്തിൽ വിവി പ്രശാന്തന്റെ മൊഴിയെടുത്തു. കണ്ണൂരിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത് കൈക്കൂലി ആരോപണത്തിൽ വിജിലൻസ് വിവരങ്ങൾ തേടിയത്. പ്രശാന്തനോട് രേഖകൾ ഹാജരാക്കാനും നിർദ്ദേശം നൽകി. കൈക്കൂലി നൽകിയ പണത്തിന്റെ ഉറവിടം, മുഖ്യമന്ത്രിക്ക് നൽകിയ പരാതി എന്നിവ അടക്കമാണ് ഹാജരാക്കാൻ അറിയിച്ചത്. രേഖകൾ പരിശോധിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കും. അതേസമയം, പ്രശാന്തൻ്റെ വിശദമായ മൊഴിയെടുപ്പ് പിന്നീട് നടക്കും.

അതേസമയം, പിപി ദിവ്യക്കെതിരെ സിപിഎമ്മിൻറെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്. പൊലീസിൻറെ അന്വേഷണ റിപ്പോർട്ട് കൂടി വന്ന ശേഷം തുടർ നടപടികൾ തീരുമാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാൽ സംഘടനാ നടപടി ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.

Latest Videos

അതിനിടെ പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി. പാർട്ടി പൂർണ്ണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ല. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു.

കാറിന്റെ ഡോർ ലോക്ക് ചെയ്തിരുന്നില്ല, ഒരു വശത്തെ ഗ്ലാസ് താഴ്ത്തി വച്ചിരുന്നു;പൊലീസിനെ അറിയിച്ചെന്നും ദൃക്സാക്ഷി 

https://www.youtube.com/watch?v=Ko18SgceYX8

click me!