'ഓട്ടോമൊബൈലിന്റെ കാര്യത്തിൽ തീരുമാനമായില്ല, നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടരുതെന്നും പറഞ്ഞു'; കെഎൻ ബാലഗോപാൽ

By Web TeamFirst Published Oct 19, 2024, 9:38 PM IST
Highlights

നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന വിമർശനത്തിനും മന്ത്രി പ്രതികരിച്ചു. ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതിരിക്കില്ല. നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങൾക്കുള്ള മറുപടി നൽകേണ്ടതിന് തീയതി ഉണ്ട്. കൂടുതൽ ചോദ്യങ്ങൾ വരുമ്പോൾ പഠിച്ചാണ് മറുപടി നൽകേണ്ടതെന്നും മന്ത്രി പ്രതികരിച്ചു. 

ദില്ലി: ജിഎസ്‍ടി യോ​ഗത്തിൽ ഇൻഷുറൻസിന്റെ അടവിലെ ജിഎസ്ടി ഒഴിവാക്കാൻ നിർദ്ദേശം വന്നുവെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. മന്ത്രിതല യോഗത്തിന് ശേഷം ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയർന്ന വിലയുള്ളവയുടെ ടാക്സ് കൂടുമെന്ന് മന്ത്രി പറഞ്ഞു. ഓട്ടോമൊബൈലിന്റെ കാര്യത്തിൽ തീരുമാനമായില്ല. സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടാൻ പാടില്ലെന്ന് ആവശ്യപ്പെട്ടതായും പാക്ക്ഡ് ഐറ്റങ്ങളുടെ വില വർധിപ്പിക്കുന്ന കാര്യങ്ങളും ചർച്ചയായെന്നും മന്ത്രി പറഞ്ഞു.  

നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്ന വിമർശനത്തിനും മന്ത്രി പ്രതികരിച്ചു. ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതിരിക്കില്ല. നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങൾക്കുള്ള മറുപടി നൽകേണ്ടതിന് തീയതി ഉണ്ട്. കൂടുതൽ ചോദ്യങ്ങൾ വരുമ്പോൾ പഠിച്ചാണ് മറുപടി നൽകേണ്ടതെന്നും മന്ത്രി പ്രതികരിച്ചു. 

Latest Videos

എഡിഎം നവീൻ ബാബുവിന്‍റെ മരണം: മൊഴി നൽകാൻ സാവകാശം തേടി പി.പി. ദിവ്യ; പ്രശാന്തിന്റെയടക്കം മൊഴിയെടുത്തു

https://www.youtube.com/watch?v=Ko18SgceYX8

click me!