പൊലീസ് പറഞ്ഞാലും കേൾക്കില്ല, നാട് കടത്തിയിട്ടും കുറ്റകൃത്യങ്ങൾ തുടരുന്നു; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

By Web TeamFirst Published Oct 19, 2024, 8:21 PM IST
Highlights

നിരന്തരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നതിനാലാണ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചത്.

പുല്‍പ്പള്ളി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പെരിക്കല്ലൂര്‍ ചക്കാലക്കല്‍ വീട്ടില്‍ സുജിത്തിനെ(28)യാണ് കാപ്പ ചുമത്തി ജയിലിടച്ചത്. കവര്‍ച്ച, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍  കൂത്തുപറമ്പ് കവര്‍ച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇയാളെ മുമ്പ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. 

നിരന്തരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നതിനാലാണ് പ്രതിക്കെതിരെ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് ജയിലിലടച്ചത്. വയനാട് ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടറാണ് ഉത്തരവിറക്കിയത്. നിരന്തരം കേസുകളില്‍ ഉള്‍പ്പെട്ട യുവാവിനെ പല തവണ പൊലീസ് താക്കീത് ചെയ്തിരുന്നെങ്കിലും അനുസരിക്കാതെ പിന്നെയും കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുകയായിരുന്നു.

Latest Videos

READ MORE: ഫേസ്ബുക്കിൽ 'സൈനികൻ', യുവതിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചു; സ്വകാര്യ ഹോസ്റ്റലിലെ കുക്ക് പിടിയിൽ

click me!