ഇന്ന് ജില്ലാ കളക്ടറേറ്റിലെത്തിയ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ എ.ഗീത കളക്ടർ അരുൺ കെ.വിജയൻ, ഡെപ്യൂട്ടി കളക്ടർമാർ, സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ, പമ്പിന് അപേക്ഷ നൽകിയ പ്രശാന്ത്, എഡിഎമ്മിന്‍റെ ഡ്രൈവർ ഷംസുദ്ദീൻ തുടങ്ങിയവരുടെ മൊഴിയെടുത്തു.
കണ്ണൂർ : എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ വകുപ്പുതല അന്വേഷണം നടത്തുന്ന എ.ഗീത ഐഎഎസിന് മുമ്പാകെ മൊഴി നൽകാൻ സാവകാശം തേടി പി.പി.ദിവ്യ. ഇന്ന് ജില്ലാ കളക്ടറേറ്റിലെത്തിയ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ എ.ഗീത കളക്ടർ അരുൺ കെ.വിജയൻ, ഡെപ്യൂട്ടി കളക്ടർമാർ, സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ, പമ്പിന് അപേക്ഷ നൽകിയ പ്രശാന്ത്, എഡിഎമ്മിന്‍റെ ഡ്രൈവർ ഷംസുദ്ദീൻ തുടങ്ങിയവരുടെ മൊഴിയെടുത്തു.
യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും സംഭവിച്ച കാര്യങ്ങൾ ,പെട്രോൾ പമ്പിന് എൻഒസി നൽകിയ ഫയൽ നടപടികൾ, കൈക്കൂലി ആരോപണത്തിന്‍റെ വിവരങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും അന്വേഷിച്ചത്. വീഡിയോ തെളിവുകളുൾപ്പെടെ ശേഖരിച്ചെന്നും ഒരാഴ്ചക്കുളളിൽ വിശദ റിപ്പോർട്ട് നൽകുമെന്നും എ. ഗീത പ്രതികരിച്ചു. എട്ട് മണിക്കൂറിലധികമാണ് കളക്ടറേറ്റ് ഹാളിൽ മൊഴിയെടുപ്പ് നീണ്ടത്.