മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസിന് മുന്നിൽ അരിമാവിൽ കുളിച്ച് മില്ലുടമയുടെ പ്രതിഷേധം

By Web TeamFirst Published Oct 8, 2024, 11:31 AM IST
Highlights

വൈദ്യുതി മുടങ്ങിയതോടെ പകുതി അരച്ചുവെച്ച ദോശ മാവ് പുളിച്ച് ഉപയോഗ ശൂന്യമായി. ഇതോടെ കുണ്ടറ കെഎസ്ഇബി ഓഫീസിന് മുന്നിലെത്തി ഇളമ്പള്ളൂര്‍ സ്വദേശി മാവ് ശരീരത്തിൽ ഒഴിച്ച് പ്രതിഷേധിച്ചു.

കൊല്ലം: മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതുകാരണം ആട്ടിവെച്ച അരിമാവ് പുളിച്ചെന്ന് ആരോപിച്ച് കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിന് മുന്നിൽ മില്ലുടമയുടെ പ്രതിഷേധം.
ഇളമ്പള്ളൂർ സ്വദേശി രാജേഷാണ് ഇന്നലെ വൈകിട്ട് കെഎസ്ഇബി ഓഫീസിന് മുന്നിൽ മാവിൽ കുളിച്ച് പ്രതിഷേധിച്ചത്.

ദോശ മാവ് പാക്കറ്റുകളിലാക്കി രാജേഷ് വിൽപന നടത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതൽ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതിനാൽ വളരെ നേരത്തെ മാവ് ആട്ടി പണി തീർക്കാൻ ശ്രമം തുടങ്ങി. എന്നാൽ, യാതൊരു അറിയിപ്പും ഇല്ലാതെ രാവിലെ 9.30 മുതൽ വൈദ്യുതി നിലച്ചെന്നും പകുതി ആട്ടിയ മാവ് പുളിച്ച് ഉപയോഗ ശൂന്യമായെന്നും രാജേഷ് പറയുന്നു.

Latest Videos

തുടർന്നായിരുന്നു കവറുകളിലാക്കി വിൽപന നടത്താൻ കഴിയാത്ത മാവുമായി രാജേഷിന്‍റെ പ്രതിഷേധം. കെഎസ്ഇബി ഓഫീസിലേക്ക് ചെമ്പുകളിലാക്കി വെച്ച മാവ് കൊണ്ടുവന്നശേഷം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനുശേഷമാണ് ഒരു ചെമ്പിലെ മാവ് ദേഹത്ത് ഒഴിച്ചുകൊണ്ട് രാജേഷ് പ്രതിഷേധിച്ചത്.

'ഹരിയാനയിൽ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കും, ഇപ്പോഴത്തെ ഫലം അന്തിമമല്ല'; പ്രതീക്ഷ കൈവിടാതെ മുൻ മുഖ്യമന്ത്രി

J&K Haryana Result Live :ഹരിയാന ട്വിസ്റ്റിൽ വിറച്ച് കോൺഗ്രസ്, നിർണായക നീക്കവുമായി ബിജെപി

കെഎസ്ഇബി ഓഫീസിന് മുന്നിൽ മാവിൽ കുളിച്ചുള്ള പ്രതിഷേധം:

 

click me!