എഡിജിപി-ആർഎസ്എസ് ബന്ധം; സഭയിൽ അടിയന്തര പ്രമേയ ചർച്ചക്ക് അനുമതി, നാല് പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത്

By Web Team  |  First Published Oct 8, 2024, 10:29 AM IST

താക്കീത് നൽകിയത് വീണ്ടും തർക്കത്തിന് വഴിയൊരുക്കിയെങ്കിലും ആർഎസ്എസ്- എഡിജിപി ബന്ധം ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു. ഇന്നലേയും മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി അടിയന്തര പ്രമേയത്തിന് അനുമതി നൽകിയിരുന്നു. 


തിരുവനന്തപുരം: നിയമസഭ ചേർന്ന രണ്ടാം ദിനവും സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ തർക്കം. പ്രതിപക്ഷ അംഗങ്ങൾക്കെതിരെ മന്ത്രി എംബി രാജേഷ് രം​ഗത്തെത്തിയതോടെയാണ് വീണ്ടും തർക്കമുണ്ടായത്. ഇന്നലെ സ്പീക്കർക്കെതിരായ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. 4 പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത് നൽകിയത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു. അതിനിടെ, ആർഎസ്എസ്- എഡിജിപി ബന്ധം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു. 12 മണി മുതൽ 2 മണിക്കൂർ ചർച്ചയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്. അനുമതി നൽകിയ മുഖ്യമന്ത്രി ഇന്നലത്തെ സാഹചര്യം ആവർത്തിക്കരുതെന്നും പ്രതിപക്ഷത്തോട് പറഞ്ഞു.

നിയമസഭയിൽ പാലിക്കേണ്ട മര്യാദയും സഭാ ചട്ടങ്ങളും പാലിക്കാത്തിന്റെ പേരിലാണ് 4 എംഎൽഎമാർക്ക് താക്കീത് നൽകിയത്. മാത്യു കുഴൽനാടൻ, ഐസി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവർക്കെതിരെ നടപടി വേണമെന്നായിരുന്നു സർക്കാർ പ്രമേയം പാർലമെന്ററി കാര്യ മന്ത്രി എംബി രാജേഷാണ് നിയമസഭയിൽ അവതരിപ്പിച്ചത്. സ്പീക്കറെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നടപടി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അതേസമയം പ്രതിഷേധക്കാരെ ചർച്ചക്ക് പോലും വിളിക്കാതെ ഏകപക്ഷീയമായി സഭ നിർത്തിവക്കുന്ന സ്പീക്കറുടെ നടപടിയെ പ്രതിപക്ഷ നേതാവ് വിമർശിക്കുകയായിരുന്നു.

Latest Videos

undefined

ഹരിയാനയിലെ വൻ ട്വിസ്റ്റിൽ ഞെട്ടി കോൺഗ്രസ്; കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി, എഐസിസി ആസ്ഥാനത്ത് ആഘോഷം നിർത്തി

https://www.youtube.com/watch?v=Ko18SgceYX8


 

click me!