പാലക്കാട്ട് വാര്യര്‍ ഇഫക്ടില്ല, സിറ്റിംഗ് സീറ്റിലല്ല തോറ്റത്,ഇത് ആത്മ പരിശോധനക്കുള്ള സമയമെന്ന് സി കൃഷ്ണകുമാര്‍

By Web Team  |  First Published Nov 23, 2024, 1:32 PM IST

തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ പരിശോധിച്ചു തിരുത്തും


പാലക്കാട്: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ രംഗത്ത്.ഇത് ആത്മ പരിശോധനക്കുള്ള സമയമാണ്. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ പരിശോധിച്ചു തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തിരുത്താനുള്ള അവസരമായി ഇതിനെ കാണുന്നു. കൗൺസിലർമാരുടെ ഭാഗത്ത് അപാകത ഉണ്ടെങ്കിൽ അതും പരിശോധിക്കും. ഒരു വാര്യരും നായരും ഇവിടെ എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞി

 2026 ൽ പാലക്കാട് മണ്ഡലം ബിജെപി പിടിക്കും.ബിജെപിയുടെ സിറ്റിംഗ് സീറ്റ് പോയി എന്ന നിലയിലാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നത്.ഇ ശ്രീധരന് ലഭിച്ച വോട്ടുകൾ വ്യക്തിപരമാണ്. ശ്രീധരനുമായി തന്നെ താരതമ്യം ചെയ്യരുത്.ശ്രീധരന് അടുത്തുനിൽക്കാൻ പോലും താൻ യോഗ്യനല്ല.ഇതുവരെ കാണാത്ത വർഗീയ ധ്രുവീകരണം പാലക്കാട് ഉണ്ടായി.ബിജെപി ജയിച്ചാൽ കലാപം ഉണ്ടാകുമെന്ന് പ്രചാരണം നടന്നു. വി.ഡി സതീശന്‍റെ  നേതൃത്വത്തിൽ ഗ്രീൻ ആർമി എന്ന പേരിൽ പ്രത്യേകം പ്രചാരണം നടത്തി.വിജയിച്ച രാഹുലിന് ആശംസകൾ. മുൻ എംഎൽഎ ബാക്കിവെച്ച വികസന പ്രവർത്തനങ്ങൾ എങ്കിലും പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു

Latest Videos

click me!