ചെന്താമരക്കെതിരെ ഇന്ന് കുറ്റപത്രം; 'തീർത്തും അനാഥരായി, ജോലിവാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് സുധാകരന്‍റെ മക്കൾ'

ചെന്താമര പുറത്തിറങ്ങിയാൽ ആക്രമിക്കുമെന്ന് പേടിയുണ്ടെന്ന് കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ. പരമാവധി ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു.

Nenmara twin murder Charge sheet against Chenthamara today completely orphaned job promise not fulfilled says sudhakarns daughters

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ അന്വേഷണസംഘം ഇന്ന് ആലത്തൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ ആവശ്യപ്പെട്ടു. അച്ഛന്‍റെയും മുത്തശ്ശിയുടെയും മരണത്തോടെ തീർത്തും അനാഥരായി. ജോലി അടക്കമുള്ള  വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ചെന്താമര പുറത്തിറങ്ങിയാൽ വീണ്ടും ആക്രമിക്കുമെന്ന് പേടിയുണ്ടെന്നും മക്കൾ പറഞ്ഞു. 

"അയാൾ പുറത്തിറങ്ങിയാൽ എന്താ ചെയ്യുകയെന്ന് അറിയില്ല. ജാമ്യം ലഭിക്കുമോയെന്ന പേടിയുണ്ട്. അയാൾ ഇറങ്ങിയാൽ ഞങ്ങളിൽ ആരുടെയെങ്കിലും അല്ലെങ്കിൽ നാട്ടുകാരുടെ ജീവൻ പോകും. ഇന്ന് അച്ഛനും അമ്മയും അമ്മമ്മയുമില്ല. ഞങ്ങൾക്ക് ആരുമില്ല. സർക്കാർ ഞങ്ങളെ ഏറ്റെടുക്കണം"- മക്കൾ പറഞ്ഞു. 

Latest Videos

ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധനാ ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്. 

ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് നേരിൽക്കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ടു പേരുടെ രഹസ്യമൊഴിയും ഉള്ളടക്കമാവും.  അന്വേഷണ സംഘം തയാറാക്കിയത്. വ്യക്തി വൈരാഗ്യത്തെ തുടർന്ന് ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ അയൽവാസിയായ ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. സുധാകരന്‍റെ ഭാര്യ സജിതയെ 2019 ൽ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.

കേസിന്‍റെ നാൾവഴി

2025 ജനുവരി 27

പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും ചെന്താമര ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി 

2019 ആഗസ്‌ത്‌ 31ന്‌ സുധാകരന്‍റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു 

സജിത കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇരട്ടക്കൊലപാതകം 

പ്രതിക്കായി രണ്ടു ദിനം നീണ്ട തെരച്ചില്‍ 

ജനുവരി 28 രാത്രി 11 മണിക്ക് പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് ചെന്താമരയെ കസ്റ്റഡിലെടുത്തു

മുൻ വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയെന്ന് റിമാൻഡ് റിപ്പോ൪ട്ട് 

കേസില്‍ 133 സാക്ഷികൾ, മുപ്പതിലധികം രേഖകൾ, എട്ട് പേരുടെ രഹസ്യമൊഴി

'ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളി, പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷത്തിൽ'; റിമാൻഡ് റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
vuukle one pixel image
click me!