രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസിന് മുന്നിൽ വഴിമുടക്കി ഇന്നോവ കാർ; യാത്ര തടസപ്പെടുത്തിയെന്ന് പരാതി

ഡയാലിസിസ് രോഗിയുമായി പോയ ആംബുലൻസിന് ഇന്നോവ കാർ കടന്നുപോകാൻ വഴി നൽകിയില്ലെന്ന് പരാതി

Ambulance driver files complaint against Innova Car for not clearing road to pass

കൊച്ചി: രോഗിയുമായി പോയ ആംബുലൻസിന്‍റെ വഴിമുടക്കി ഇന്നോവ കാർ. ഇന്ന് രാവിലെ 11 മണിക്ക് മൂവാറ്റുപുഴയിൽ വച്ചാണ് സംഭവം. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി വന്ന ആംബുലൻസിന്‍റെ വഴിയാണ് ഇന്നോവ കാർ മുടക്കിയത്.

ഡയാലിസ് ചെയ്യാനുള്ള രോഗിയാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്, ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളും രോഗിക്ക് ഉണ്ടായിരുന്നുവെന്ന് ആംബുൻസ് ഡ്രൈവർ പറയുന്നു. നാല് മിനിറ്റോളം ഇന്നോവ വഴിമുടക്കിക്കൊണ്ട് മുന്നിൽ പാഞ്ഞുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റോങ് സൈഡ് കേറി ഓവർടേക്ക് ചെയ്ത് പോകേണ്ടി വന്നുവെന്നും ഡ്രൈവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർ എംവിഡിക്ക് പരാതി നൽകിയിട്ടുണ്ട്.

Latest Videos

vuukle one pixel image
click me!