പെരുന്നാള്‍ പ്രമാണിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഈദ് സ്പെഷ്യല്‍ ബിരിയാണികൾ. ഇന്ന് വിനോദ് രാമകൃഷ്ണന്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഇത്തവണത്തെ ഈദിന് കിടിലന്‍ മട്ടന്‍ കീമ ബിരിയാണി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ആട്ടിറച്ചി -1 കിലോ
സവാള -1 കിലോ
തൈര് - 2 കപ്പ്
സവാള - 4 എണ്ണം
എണ്ണ- 4 സ്പൂൺ
ബട്ടർ- 4 സ്പൂൺ
ഗ്രീൻ മസാല പേസ്റ്റ് -1/2 കപ്പ്
മല്ലിയില - 4 സ്പൂൺ
പുതിനയില - 4 സ്പൂൺ
ഇഞ്ചി - 3 സ്പൂൺ
വെളുത്തുള്ളി - 3 സ്പൂൺ
നാരങ്ങ നീര് - 2 നാരങ്ങയുടെ
പച്ചമുളക് - 4 എണ്ണം
അരി - 4 കപ്പ്
ബസുമതി അരി - 4 കപ്പ്
വഴണയില - 2 എണ്ണം
പട്ട - 1 സ്പൂൺ
ഗ്രാമ്പൂ -1 സ്പൂൺ
ഏലയ്ക്ക - 6 എണ്ണം
ജീരകം - 2 സ്പൂൺ
മഞ്ഞൾ പൊടി -1സ്പൂൺ
മുളക് പൊടി -3 സ്പൂൺ
റോസ് വാട്ടർ -4 സ്പൂൺ
കുങ്കുമ പൂവ് -1 സ്പൂൺ
ചെറിയ ചൂട് പാൽ - 1 ഗ്ലാസ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാകുന്ന വിധം
ആദ്യം ഇറച്ചി നല്ലപോലെ ഒന്ന് മിക്സിയിൽ ചതച്ചെടുക്കുക. അതിനുശേഷം മസാലകളൊക്കെ ചേർത്തു കൊടുക്കണം. ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും നാരങ്ങാനീരും കുറച്ചു വെള്ളവും കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ ഇതിനെയൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് മാറ്റി വയ്ക്കുക. ശേഷം ഇതിലേയ്ക്ക് തന്നെ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടിയും ഗരംമസാലയും ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. ഇനി ഒരു പാത്രത്തിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അത് നന്നായി തിളച്ചു വരുമ്പോൾ അതിലേയ്ക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ആവശ്യത്തിന് നെയ്യ് എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ നാരങ്ങാനീരും ചേർത്തു അരി ഒന്ന് നല്ലപോലെ വേവിച്ചെടുക്കാം. അതിനുശേഷം മറ്റൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് അതിലേയ്ക്ക് തന്നെ കീമ മസാല പുരട്ടി വെച്ചത് ചേർത്തു കൊടുത്ത് അടച്ചുവെച്ച് ചെറിയ തീയിൽ നന്നായിട്ട് വേവിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഒരു ലേയർ ചേർത്തു കൊടുത്ത് അതിലേക്ക് പാലിൽ കുങ്കുമപ്പൂവും ഒപ്പം തന്നെ റോസ് വാട്ടറും ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിന് ഒരു ലേയറിന് മുകളിലേക്ക് ഒഴിച്ചുകൊടുത്ത് അതിനുമുകളിൽ മസാല വച്ചുകൊടുത്തു അതിനു മുകളിലായിട്ട് വീണ്ടും റൈസ് ചേർത്തുകൊടുത്ത് വീണ്ടും കീമ ചേർത്ത് ലെയർ ആയിട്ടാണ് ഇത് തയ്യാറാക്കി എടുക്കുന്നത്.
Also read: പെരുന്നാളിന് തയ്യാറാക്കാം നല്ല കിടിലൻ ബീഫ് ബിരിയാണി; റെസിപ്പി