പ്രതിനിധി സഭാ ഭൂരിപക്ഷം മുഖ്യം, നവംബറിലെ തീരുമാനം പിൻവലിച്ച് ട്രംപ്, എലീസ് സ്റ്റെഫാനിക് യുഎൻ അംബാസഡറാകില്ല

അമേരിക്കയുടെ യുഎൻ അംബാസഡർ സ്ഥാനത്തേക്ക് എലീസ് സ്റ്റെഫാനിക്കിനെ നാമനിർദ്ദേശം ചെയ്തുകൊണ്ടുള്ള തീരുമാനം പ്രസിഡന്റ് ട്രംപ് പിൻവലിച്ചു.  

Trump withdraws Stefanik as his pick for United Nations envoy

വാഷിങ്ടൺ: അമേരിക്കയുടെ നിയുക്ത യുഎൻ അംബാസഡറുടെ നാമനിർദേശം പിൻവലിച്ച് പ്രസിഡന്റ് ട്രംപ്. യുഎസ് കോൺഗ്രസ് അംഗമായ എലീസ് സ്റ്റെഫാനിക് രാജിവച്ച് യുഎൻ അംബാസ്സഡർ പദവി ഏറ്റെടുത്താൽ, ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയെ തുടര്‍ന്നാണ് ട്രംപിന്റെ പിന്മാറ്റം. പുതിയ അംബാസഡറെ ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും.

പ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻസിന് ഭൂരിപക്ഷം നിലനിർത്തേണ്ടതുണ്ട്. അതിനലാണ് എലീസ് അംബാസഡറാകാനുള്ള തന്റെ നിർദ്ദേശം പിൻവലിച്ചതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  വ്യക്തമാക്കിയത്.  നവംബറിൽ തിരഞ്ഞെടുക്കപ്പെട്ട്  അടുത്ത ആഴ്ചയ്ക്കുള്ളിൽ തന്നെ യുഎൻ റോളിലേക്ക് എലീസ് സ്റ്റെഫാനിക്കിനെ ട്രംപ് തെരഞ്ഞെടുത്തു. ശക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച സ്റ്റെഫാനിക്കിനെ രാജിവയ്പ്പിച്ച് വീണ്ടും മറ്റാരെയെങ്കിലും മത്സരിപ്പിക്കുന്ന വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറല്ലെന്നും ട്രംപ് വ്യക്തമാക്കുന്നു. 

Latest Videos

 നികുതി ഇളവ് നയങ്ങളിലും 36.6 ട്രില്യൺ ഡോളറിനു മുകളിലുള്ള ദേശീയ കടം പരിഹരിക്കാനുമുള്ള ശ്രമത്തിനിടയിൽ പ്രതിനിധി സഭയിൽ ഭൂരിപക്ഷം അനിവാര്യമെന്ന് ട്രംപ് കണക്കുകൂട്ടുന്നു. നാല് ഒഴിവുകളുള്ള യുഎസ് പ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻമാർക്ക് 218-213 എന്ന നേരിയ ഭൂരിപക്ഷമാണുള്ളത്.

അതേസമയം, ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമ്യ എലീസ് രംഗത്തെത്തി. വ്യാഴാഴ്ച ട്രംപുമായി നിരവധി തവണ സംസാരിച്ചെന്നും, അദ്ദേഹത്തിന്റെ ഉന്നത സഖ്യകക്ഷികളിൽ ഒരാളെന്ന നിലയിൽ സഭയിലെ ഒരു നേതാവാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അത് അങ്ങനെ തന്നെ തുടരുമെന്നുമായിരുന്നു സ്റ്റെഫാനിക് ഫോക്സ് ന്യൂസിന്റെ "ഹാനിറ്റി" പ്രോഗ്രാമിൽ പ്രതികരിച്ചത്.

എല്ലാത്തരം കുടിയേറ്റവും തടയാന്‍ ട്രംപ്; എതിര്‍പ്പുമായി കോടതിയും മനുഷ്യാവകാശ സംഘടനകളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!