വിദേശത്തേക്ക് പണം അയക്കണോ? അറിഞ്ഞിരിക്കാം ആര്‍ബിഐ നിയമങ്ങള്‍

അംഗീകൃത ഡീലര്‍മാരില്‍ നിന്ന് ഇന്ത്യന്‍ രൂപ ഉപയോഗിച്ച് ഡോളര്‍ വാങ്ങാം, ഇത് ഉപയോഗിച്ച് വിദേശത്ത് ഓഹരികള്‍ പോലുള്ള ആസ്തികള്‍ വാങ്ങാനോ അവിടെ ചെലവഴിക്കാനോ കഴിയും

RBI rules for sending money from India to foreign countries

വിദേശത്തേക്ക് പണം അയക്കേണ്ട ആവശ്യമുണ്ടോ ? എങ്കില്‍ നിര്‍ബന്ധമായും ആര്‍ബിഐയുടെ ചില നിയമങ്ങള്‍ അറിഞ്ഞിരിക്കണം. സ്വത്തുക്കള്‍ വാങ്ങുന്നതിനോ അല്ലെങ്കില്‍  കുട്ടിയുടെ വിദേശ വിദ്യാഭ്യാസം നേടുന്നതിനോ വേണ്ടി ഇന്ത്യന്‍ രൂപ വിദേശത്തേക്ക് അയയ്ക്കുന്നതിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി ആവശ്യമാണ്. പുറത്തേക്കുള്ള പണം അയയ്ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ റിസര്‍വ് ബാങ്കിന്‍റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം (എല്‍ആര്‍എസ്) നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.  ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം പ്രകാരം, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ (രക്ഷിതാവ് ഒപ്പിട്ടത്) ഓരോ പൗരന്‍മാര്‍ക്കും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം യുഎസ് ഡോളര്‍ (2.15 കോടി രൂപ.) വരെ അയയ്ക്കാന്‍ അനുവാദമുണ്ട്. മാര്‍ച്ച് 31-ന് മുമ്പ് ഒരാള്‍ 2.5 ലക്ഷം ഡോളര്‍ അയയ്ക്കുകയും അടുത്ത സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഈ പ്രക്രിയ ആവര്‍ത്തിക്കുകയും ചെയ്താല്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരാള്‍ക്ക് 5 ലക്ഷം ഡോളര്‍ വിദേശത്തേക്ക് അയയ്ക്കാന്‍ കഴിയും.

അംഗീകൃത ഡീലര്‍മാരില്‍ നിന്ന് ഇന്ത്യന്‍ രൂപ ഉപയോഗിച്ച് ഡോളര്‍ വാങ്ങാം, ഇത് ഉപയോഗിച്ച് വിദേശത്ത് ഓഹരികള്‍ പോലുള്ള ആസ്തികള്‍ വാങ്ങാനോ അവിടെ ചെലവഴിക്കാനോ കഴിയും. നിയമ പ്രകാരം വിദേശനാണ്യം (ഫോറെക്സ്) അുവദീയമായ കറന്‍റ് അക്കൗണ്ട് ഇടപാടുകള്‍,ക്യാപിറ്റല്‍ അക്കൗണ്ട് ഇടപാടുകള്‍ അല്ലെങ്കില്‍ ഇവ രണ്ടും സംയോജിപ്പിച്ചാല്‍ മാത്രമേ പണം അയയ്ക്കാന്‍ കഴിയൂ. ഇന്ത്യക്കാര്‍ അയയ്ക്കുന്ന പണത്തിന്‍റെ വലിയൊരു ഭാഗം വിദേശ സാമ്പത്തിക ആസ്തികള്‍ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് അയയ്ക്കുന്നതെന്നാണ് കണക്കുകള്‍. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം  പ്രകാരം വിദേശ ഇക്വിറ്റി, ഡെറ്റ് നിക്ഷേപങ്ങളില്‍ വര്‍ഷം തോറും 78% വര്‍ദ്ധനവ് ഉണ്ടായതായി 2024 ഒക്ടോബറിലെ കണക്കുകള്‍ കാണിക്കുന്നു.

Latest Videos

പുതിയ ആര്‍ബിഐ നിയമം അനുസരിച്ച്,  ഉപയോഗിക്കാത്ത ഏതെങ്കിലും വിദേശാണ്യം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍, ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ അത് തിരികെ ല്‍കണം. തിരിച്ചെടുക്കപ്പെട്ട/ ചെലവഴിക്കാത്ത/ ഉപയോഗിക്കാത്തതും വീണ്ടും നിക്ഷേപിക്കാത്തതുമായ വിദേശ നാണ്യം, ഇന്ത്യയിലേക്ക് മടങ്ങിയ തീയതി മുതല്‍ 180 ദിവസത്തിുള്ളില്‍ തിരിച്ചയക്കുകയും അംഗീകൃത ഡീലര്‍ക്ക് കൈമാറുകയും വേണം.

vuukle one pixel image
click me!