ജയിച്ചാലും തോറ്റാലും സരിന് സിപിഎമ്മില്‍ നല്ല ഭാവിയെന്ന് എംവി ഗോവിന്ദന്‍, 'കണ്ണിലെ കൃഷ്ണമണി പോലെ കാക്കും'

By Web TeamFirst Published Oct 30, 2024, 11:39 AM IST
Highlights

'സരിൻ ജയിച്ചാലും തോറ്റാലും സിപിഎമ്മിൽ മികച്ച ഭാവിയുണ്ടാകും. സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും'

പാലക്കാട്: പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും പി സരിൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സരിൻ ജയിച്ചാലും തോറ്റാലും സിപിഎമ്മിൽ മികച്ച ഭാവിയുണ്ടാകും. സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. സരിൻ ഒരിക്കലും പിവി അൻവറിനെപ്പോലെ ആകില്ല. ഒരിക്കലും ഒരു കമ്യുണിസ്റ്റാകാൻ അൻവർ ശ്രമിച്ചിരുന്നില്ല. എന്നാൽ കമ്യൂണിസ്റ്റാകാൻ ശ്രമിക്കുന്ന സരിന്‌ മികച്ച രാഷ്ട്രീയ ഭാവിയുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടെ അറസ്റ്റിൽ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്നും എം വി ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണം അസംബന്ധമാണ്. പി പി ദിവ്യക്കെതിരെയുളള നടപടി പാർട്ടി ആലോചിക്കും. അത് മാധ്യമങ്ങളോട് പറയേണ്ടതില്ല. ദിവ്യയുടെ അറസ്റ്റ്  സംബന്ധിച്ച വാർത്തകളിൽ ജനാധിപത്യ വിരുദ്ധമായ നിലപാടാണ് മാധ്യമങ്ങൾ സ്വീകരിച്ചതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. 

Latest Videos

സര്‍ക്കാര്‍ ഉത്തരവിറക്കി, ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട

 


 

click me!