സഹകരണ ഭേദഗതി നിയമത്തിൽ സർക്കാരിന് തിരിച്ചടി; തുടർച്ചയായി 3 തവണ മത്സരിക്കുന്നതിനുള്ള വിലക്ക് കോടതി റദ്ദാക്കി

By Web TeamFirst Published Oct 30, 2024, 2:07 PM IST
Highlights

സഹകരണ വായ്പാ സംഘങ്ങളിൽ തുടർച്ചയായി മൂന്നു തവണ മത്സരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സഹകരണ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വായ്പാ സംഘങ്ങളിൽ തുടർച്ചയായി മൂന്നു തവണ മത്സരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കേരള ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥ  ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവരാൻ നിയമസഭക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ഫണ്ട് രൂപീകരണം, ലാഭത്തിലായ സംഘങ്ങളുടെ ഫണ്ട് മറ്റ് സംഘങ്ങൾക്ക് കൈമാറുന്നതടക്കം ഭേദഗതിക്കെതിരായ വാദം ഹൈക്കോടതി അംഗീകരിച്ചില്ല.

Latest Videos

click me!