'കളക്ടർ മര്യാദ കാറ്റിൽ പറത്തി, സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയയാൾക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല'

By Web TeamFirst Published Oct 30, 2024, 2:17 PM IST
Highlights

കളക്ടറിൻ്റെ മൊഴിക്ക് പിന്നിൽ സിപിഎമ്മാണ്. സിപിഎമ്മിലെ ഒരു വിഭാഗം കേരളത്തിൽ സെൽ ഭരണം നടത്തുകയാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് ഉപതെരഞ്ഞെടുപ്പിനു വേണ്ടി പ്രവർത്തിക്കുന്നത്. 

പാലക്കാട്: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ കളക്ടറെക്കൊണ്ട് മലക്കം മറിയിപ്പിച്ചുവെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ. കണ്ണൂർ കളക്ടർ മര്യാദകളെല്ലാം കാറ്റിൽ പറത്തി. സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ കളക്ടർക്ക് ആസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെസിയും വിഡി സതീശനും. 

കളക്ടറുടെ മൊഴിക്ക് പിന്നിൽ സിപിഎമ്മാണ്. സിപിഎമ്മിലെ ഒരു വിഭാഗം കേരളത്തിൽ സെൽ ഭരണം നടത്തുകയാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് ഉപതെരഞ്ഞെടുപ്പിനു വേണ്ടി പ്രവർത്തിക്കുന്നത്. 10 കൊല്ലമായി കേരളത്തിൽ സിപിഎം- ബിജെപി ഡീൽ ഉണ്ട്. കത്ത് വിവാദത്തിൽ പാലക്കാട് ഡിസിസിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. പാർട്ടിയിൽ ഇത്ര ഐക്യം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. 

Latest Videos

സഹകരണ ഭേദഗതി നിയമത്തിൽ സർക്കാരിന് തിരിച്ചടി; തുടർച്ചയായി 3 തവണ മത്സരിക്കുന്നതിനുള്ള വിലക്ക് കോടതി റദ്ദാക്കി

https://www.youtube.com/watch?v=Ko18SgceYX8

click me!