എല്ലാം ആർഭാട ജീവിതത്തിന് വേണ്ടി; രഹസ്യ വിവരം കിട്ടി രാവിലെ വീട്ടിൽ പൊലീസെത്തി, കട്ടിലിനടിയിൽ 100 ഗ്രാം എംഡിഎംഎ

By Web TeamFirst Published Nov 2, 2024, 6:12 AM IST
Highlights

ബാംഗ്ലൂ‍രിൽ നിന്നും ഡൽഹിയിൽ നിന്നുമൊക്കെ കാരിയർമാരിലൂടെ എത്തിക്കുന്ന എംഡിഎംഎ വിൽക്കാൻ വിപുലമായ സന്നാഹം തന്നെ ഇയാൾക്ക് ഉണ്ടെന്നാണ് വിവരം കിട്ടിയത്. 

കോഴിക്കോട് താമരശ്ശേരിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. താമരശ്ശേരി,കോരങ്ങാട് കേളന്മാർകണ്ടി വീട്ടിൽ മാമു എന്ന മുഹമ്മദ് ഷബീർ ആണ് പിടിയിലായത്. വിപണിയിൽ മൂന്ന് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായാണ് മുഹമ്മദ്‌ ഷബീർ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ പ്രതിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു.

വീട്ടിനകത്ത് കട്ടിലിന് അടിയിൽ ആണ് ഷബീർ എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. വർഷങ്ങളായി കോഴിക്കോട് ,വയനാട് ജില്ലകളിൽ മയക്ക് മരുന്ന് വിൽപന നടത്തുന്ന ഇയാൾ ആദ്യമായാണ് പിടിയിലാവുന്നത്. ബാംഗ്ലൂരിൽ നിന്നും ഡൽഹിയിൽ നിന്നും കാരിയർമാർ മുഖേനയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇങ്ങിനെ എത്തിക്കുന്ന മയക്ക് മരുന്ന് വിൽപന നടത്തുന്നതിനായി ചെറുപ്പക്കാരുടെ ഒരു സംഘം തന്നെ ഇയാളുടെ കൂടെയുണ്ടെന്നാണ് പോലീസ് പറയുന്നത്.

Latest Videos

മയക്ക് മരുന്ന് വിൽപന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുന്നത് ആണ് ഇയാളുടെ രീതി. അടുത്തിടെ താമരശ്ശേരിയിൽ തുടങ്ങിയ കാർ വാഷിങ് സെൻ്ററിന് വേണ്ടി ഇത്തരത്തിൽ സ്വരൂപിച്ച പണം ഉപയോഗിച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!