Malayalam News Live: ഉപതെരഞ്ഞെടുപ്പ് ചൂടിൽ കേരളം; പ്രചാരണത്തിരക്കിൽ മുന്നണികൾ

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിൽ മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടേറി.

11:17 AM

ഷാനിബ് മത്സരിച്ചേക്കും

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എ.കെ ഷാനിബ്. ഇന്ന് തീരുമാനം എടുക്കും എന്ന് കോൺഗ്രസ്‌ പുറത്താക്കിയ നടപടിക്ക് പിന്നാലെ ഷാനിബ് പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിളിച്ചവരുമായി സംസാരിച്ച ശേഷമായിരിക്കും തീരുമാനം. ഒരുപാട് പ്രവർത്തകർ തന്നെ വിളിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിന്റെ ചിത്രം പ്രൊഫൈൽ ആക്കിയ ആള് വരെയുണ്ട് ആ കൂട്ടത്തിൽ. ഇനിയും കുറെ പേർ പുറത്ത് വരുമെന്നും ഷാനിബ് പ്രതികരിച്ചു. 

11:16 AM

ദില്ലിയിൽ സ്കൂളിൽ പൊട്ടിത്തെറി

 ദില്ലിയിലെ രോഹിണി ജില്ലയിലെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിൽ പൊട്ടിത്തെറിയുണ്ടായി. ആർക്കും പരിക്കില്ല, ദില്ലി പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്.

11:16 AM

അപകടത്തിൽ 11 മരണം

രാജസ്ഥാനിലെ ബാരിയില്‍ ബസ് ടെംപോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനൊന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് കുട്ടികളുമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

11:15 AM

ബിജെപി മൂന്നാമതാകാനും സാധ്യതയെന്ന് മുരളീധരൻ

പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടിൽ അല്ല നോട്ടിലാണ് താത്പര്യമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.  പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാനും സാധ്യത ഉണ്ടെന്നാണ് ബിജെപി പാർട്ടിക്കാർ തന്നെ പറയുന്നത്. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ്റെ റോഡ് ഷോയിലെ ജന പങ്കാളിത്തം വോട്ടായി മാറില്ലെന്ന് പറഞ്ഞ അദ്ദേഹം നേതൃത്വത്തിൻ്റെ വീഴ്ചകൾ പറയേണ്ടത് പാർട്ടി പോർമുഖത്ത് നിൽക്കുമ്പോഴല്ലെന്നും പറഞ്ഞു. വിഡി സതീശന്റെ ശൈലിക്കെതിരായ വിമർശനത്തോടായിരുന്നു ഈ നിലയിൽ കെ.മുരളീധരൻ പ്രതികരിച്ചത്. പാർട്ടിയിൽ നേതൃസ്ഥാനത്ത് തലമുറ മാറുമ്പോൾ ശൈലിയും മാറും. അത് സ്വാഭാവികമാണ്. ഇത് പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല. സംഘടനാ വീഴ്ചകളും വിമർശനങ്ങളും തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നും മുരളീധരൻ മലപ്പുറത്ത് മാധ്യമപ്രവ‍ർത്തകരോട് സംസാരിച്ചപ്പോൾ പറഞ്ഞു.

11:14 AM

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി അവസാനിക്കുന്നില്ല. ശോഭ സുരേന്ദ്രനെ തഴഞ്ഞതിൽ ഒരു വിഭാഗം നേതാക്കൾ ഇടഞ്ഞു നിൽക്കുകയാണ്. ശോഭയ്ക്ക് വേണ്ടി വാദിച്ച ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഉൾപ്പെടെയുള്ളവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.

11:14 AM

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുന്നു. തെരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നുവെന്നും ഓപ്പറേഷൻ തുടരുന്നുവെന്നും സുരക്ഷാ സേന അറിയിച്ചു.

11:13 AM

മത്സരത്തിൽ നിന്ന് പിൻവാങ്ങില്ല

ചേലക്കരയിൽ മത്സരത്തിൽ നിന്ന് പിൻവാങ്ങില്ലെന്ന് അൻവറിന്റെ സ്ഥാനാർഥി എൻ.കെ.സുധീർ ഏഷ്യാനെറ്റ് ന്യൂസിനോട്.യു.ഡി.എഫിൻ്റേത് അയോഗ്യയായ സ്ഥാനാർഥി ആണെന്നും സുധീർ പറഞ്ഞു. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ അൻവർ തീരുമാനിച്ചേക്കും എന്ന വാർത്തകൾക്ക് പിന്നാലെ ആണ് സുധീറിന്റെ പ്രതികരണം. 

ചേലക്കരയിൽ സ്ഥാനാർഥിയെ പിൻവലിക്കേണ്ടതില്ലെന്നും ഡിഎംകെ ചേലക്കരയിൽ കേന്ദ്രീകരിച്ച് പ്രവ‍ർത്തിക്കുമെന്നും സുധീർ പറഞ്ഞു. യു.ഡി.എഫിൻ്റേത് അയോഗ്യയായ സ്ഥാനാർഥിയാണ്. എംപി ആയിരുന്നപ്പോൾ രമ്യയ്ക്ക് ഒന്നും ചെയ്യാനായില്ല. രമ്യയ്ക്ക് മണ്ഡലത്തിൽ സ്വീകാര്യത കുറവാണ്. ചേലക്കരയിൽ യു.ഡി.എഫ് ക്യാമ്പ് പിന്നോട്ടാണെന്നും എൻകെ സുധീർ പറഞ്ഞു.

11:08 AM

ശബരിമല തീർത്ഥാടകനെ കാണാതായി

പത്തനംതിട്ട റാന്നി മാടമണ്ണിൽ ശബരിമല തീർത്ഥാടകൻ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. പൊലീസും ഫയർഫോഴ്സും തിരച്ചിൽ തുടങ്ങി.

11:06 AM

ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ

കോഴിക്കോട് ഒളവണ്ണ മാത്തറയിൽ ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ ആളെ കണ്ടെത്തി. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി സമീപത്തെ വിവാഹ വീട്ടിൽ പോയിരുന്നു. മടങ്ങും വഴി മാത്തറക്ക് സമീപം ഡ്രൈനേജിൽ വീണതകാമെന്ന് സംശയിക്കുന്നു. ഇദ്ദേഹത്തിൻ്റെ ബൈക്ക് നൂറ് മീറ്റർ ദൂരെ മാറി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ ഡ്രൈനേജിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

11:05 AM

ദിവ്യയെ തൊടാതെ പൊലീസ്

ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയ പിപി ദിവ്യയെ ഇപ്പോഴും തൊടാതെ പൊലീസ്. നാളെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി അൽപസമയത്തിനകം നവീൻ ബാബുവിന്റെ വീട്ടിലെത്തും. ദിവ്യക്കെതിരെ കൂടുതൽ നടപടി വേണ്ടെന്ന് തീരുമാനമുള്ളതായി അറിവില്ല എന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു.

11:17 AM IST:

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എ.കെ ഷാനിബ്. ഇന്ന് തീരുമാനം എടുക്കും എന്ന് കോൺഗ്രസ്‌ പുറത്താക്കിയ നടപടിക്ക് പിന്നാലെ ഷാനിബ് പ്രതികരിച്ചു. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിളിച്ചവരുമായി സംസാരിച്ച ശേഷമായിരിക്കും തീരുമാനം. ഒരുപാട് പ്രവർത്തകർ തന്നെ വിളിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിന്റെ ചിത്രം പ്രൊഫൈൽ ആക്കിയ ആള് വരെയുണ്ട് ആ കൂട്ടത്തിൽ. ഇനിയും കുറെ പേർ പുറത്ത് വരുമെന്നും ഷാനിബ് പ്രതികരിച്ചു. 

11:16 AM IST:

 ദില്ലിയിലെ രോഹിണി ജില്ലയിലെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിൽ പൊട്ടിത്തെറിയുണ്ടായി. ആർക്കും പരിക്കില്ല, ദില്ലി പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്.

11:16 AM IST:

രാജസ്ഥാനിലെ ബാരിയില്‍ ബസ് ടെംപോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനൊന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് കുട്ടികളുമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

11:15 AM IST:

പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടിൽ അല്ല നോട്ടിലാണ് താത്പര്യമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.  പാലക്കാട് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകാനും സാധ്യത ഉണ്ടെന്നാണ് ബിജെപി പാർട്ടിക്കാർ തന്നെ പറയുന്നത്. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിൻ്റെ റോഡ് ഷോയിലെ ജന പങ്കാളിത്തം വോട്ടായി മാറില്ലെന്ന് പറഞ്ഞ അദ്ദേഹം നേതൃത്വത്തിൻ്റെ വീഴ്ചകൾ പറയേണ്ടത് പാർട്ടി പോർമുഖത്ത് നിൽക്കുമ്പോഴല്ലെന്നും പറഞ്ഞു. വിഡി സതീശന്റെ ശൈലിക്കെതിരായ വിമർശനത്തോടായിരുന്നു ഈ നിലയിൽ കെ.മുരളീധരൻ പ്രതികരിച്ചത്. പാർട്ടിയിൽ നേതൃസ്ഥാനത്ത് തലമുറ മാറുമ്പോൾ ശൈലിയും മാറും. അത് സ്വാഭാവികമാണ്. ഇത് പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സമയമല്ല. സംഘടനാ വീഴ്ചകളും വിമർശനങ്ങളും തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നും മുരളീധരൻ മലപ്പുറത്ത് മാധ്യമപ്രവ‍ർത്തകരോട് സംസാരിച്ചപ്പോൾ പറഞ്ഞു.

11:14 AM IST:

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി അവസാനിക്കുന്നില്ല. ശോഭ സുരേന്ദ്രനെ തഴഞ്ഞതിൽ ഒരു വിഭാഗം നേതാക്കൾ ഇടഞ്ഞു നിൽക്കുകയാണ്. ശോഭയ്ക്ക് വേണ്ടി വാദിച്ച ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഉൾപ്പെടെയുള്ളവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.

11:14 AM IST:

ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടുന്നു. തെരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നുവെന്നും ഓപ്പറേഷൻ തുടരുന്നുവെന്നും സുരക്ഷാ സേന അറിയിച്ചു.

11:13 AM IST:

ചേലക്കരയിൽ മത്സരത്തിൽ നിന്ന് പിൻവാങ്ങില്ലെന്ന് അൻവറിന്റെ സ്ഥാനാർഥി എൻ.കെ.സുധീർ ഏഷ്യാനെറ്റ് ന്യൂസിനോട്.യു.ഡി.എഫിൻ്റേത് അയോഗ്യയായ സ്ഥാനാർഥി ആണെന്നും സുധീർ പറഞ്ഞു. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ അൻവർ തീരുമാനിച്ചേക്കും എന്ന വാർത്തകൾക്ക് പിന്നാലെ ആണ് സുധീറിന്റെ പ്രതികരണം. 

ചേലക്കരയിൽ സ്ഥാനാർഥിയെ പിൻവലിക്കേണ്ടതില്ലെന്നും ഡിഎംകെ ചേലക്കരയിൽ കേന്ദ്രീകരിച്ച് പ്രവ‍ർത്തിക്കുമെന്നും സുധീർ പറഞ്ഞു. യു.ഡി.എഫിൻ്റേത് അയോഗ്യയായ സ്ഥാനാർഥിയാണ്. എംപി ആയിരുന്നപ്പോൾ രമ്യയ്ക്ക് ഒന്നും ചെയ്യാനായില്ല. രമ്യയ്ക്ക് മണ്ഡലത്തിൽ സ്വീകാര്യത കുറവാണ്. ചേലക്കരയിൽ യു.ഡി.എഫ് ക്യാമ്പ് പിന്നോട്ടാണെന്നും എൻകെ സുധീർ പറഞ്ഞു.

11:08 AM IST:

പത്തനംതിട്ട റാന്നി മാടമണ്ണിൽ ശബരിമല തീർത്ഥാടകൻ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. പൊലീസും ഫയർഫോഴ്സും തിരച്ചിൽ തുടങ്ങി.

11:06 AM IST:

കോഴിക്കോട് ഒളവണ്ണ മാത്തറയിൽ ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ ആളെ കണ്ടെത്തി. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി സമീപത്തെ വിവാഹ വീട്ടിൽ പോയിരുന്നു. മടങ്ങും വഴി മാത്തറക്ക് സമീപം ഡ്രൈനേജിൽ വീണതകാമെന്ന് സംശയിക്കുന്നു. ഇദ്ദേഹത്തിൻ്റെ ബൈക്ക് നൂറ് മീറ്റർ ദൂരെ മാറി കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ ഡ്രൈനേജിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

11:05 AM IST: