നേരിട്ടും അല്ലാതെയും യുഡിഎഫ് ബന്ധപ്പെട്ടു. യുഡിഎഫ് അഭ്യർത്ഥന ചർച്ച ചെയ്യുമെന്നും കൂടിയാലോചനകൾക്ക് ശേഷം തീരുമാനമെന്നും അൻവർ
പാലക്കാട് : ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പി. വി അൻവറിനെ അനുനയിപ്പിക്കാൻ യുഡിഎഫ് നീക്കം. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്നും തങ്ങളുടെ സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്നും യുഡിഎഫ് അൻവറിനോട് ആവശ്യപ്പെട്ടു.
യുഡിഎഫുമായി നടത്തിയ ചർച്ചകൾ അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. നേരിട്ടും അല്ലാതെയും യുഡിഎഫ് ബന്ധപ്പെട്ടതായും യുഡിഎഫ് അഭ്യർത്ഥന ചർച്ച ചെയ്യുമെന്നും കൂടിയാലോചനകൾക്ക് ശേഷം തീരുമാനമെന്നും അൻവർ വ്യക്തമാക്കി. മതേതരചേരികൾ ഒന്നിച്ചു നിൽക്കണമെന്ന് താൻ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അത് മാത്രമാണ് മുന്നോട്ട് വെക്കുന്നതെന്നും അൻവർ വിശദീകരിച്ചു.
undefined