ഇടുക്കി ഡിഎംഒയ്ക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്; സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു, അന്വേഷണത്തിന് ഉത്തരവ്

By Web Team  |  First Published Oct 7, 2024, 9:33 PM IST

കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്ന് ഇടുക്കി ഡിഎംഒ ഡോ. എൽ മനോജിനെ സസ്പെന്‍ഡ് ചെയ്തു. പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നൽകാനും നിര്‍ദേശം.


ഇടുക്കി: ഇടുക്കി ഡിഎംഒയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പിന്‍റെ നടപടി. ഇടുക്കി ഡി എം ഒ  ഡോ. എല്‍ മനോജിനെയാണ് സര്‍വീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്നാണ് സസ്പെൻഷൻ നടപടി.മനോജിനെതിരെ നേരത്തെ ആരോഗ്യവകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു.

ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതികള്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഡോ. എൽ മനോജിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നതെന്നാണ് ഉത്തരവിലുള്ളത്. നിലവിലെ ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് എസ് വര്‍ഗീസിന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധിക ചുമതല നല്‍കിയതായും ഉത്തരവിലുണ്ട്. ഡോ. എൽ മനോജിനെതിരായ പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

Latest Videos

undefined

മയക്കുമരുന്ന് കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി; സസ്പെന്‍ഡ് ചെയ്തു

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ട് നൽകിയില്ല; കാസർകോട് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ, അന്വേഷണം
 

click me!