അറബിക്കടലിന് മുകളിൽ ന്യുനമർദം, ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി; മഴ തുടരും, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

By Web TeamFirst Published Oct 19, 2024, 5:47 PM IST
Highlights

ഒക്ടോബര്‍ 21 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായും തുടർന്ന് ഒക്ടോബർ 23 ഓടുകൂടി തീവ്ര ന്യുനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ഒക്ടോബര്‍ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്. മധ്യ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നു. 

ഒക്ടോബര്‍ 21 ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായും തുടർന്ന് ഒക്ടോബർ 23 ഓടുകൂടി തീവ്ര ന്യുനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത ഒരാഴ്ച നേരിയ / ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്. ഇന്ന് നാല് ജില്ലകളിയാണ് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. 

Latest Videos

മഴ മുന്നറിയിപ്പ് ഇങ്ങനെ

19/10/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം
20/10/2024: തിരുവനന്തപുരം, ഇടുക്കി
21/10/2024: പത്തനംതിട്ട, ഇടുക്കി
22/10/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി
23/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി

ഈ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ചത് ഒരു ലക്ഷം; ചോദിച്ചത് 10 ലക്ഷം, കെണിയൊരുക്കി ഡിപിസിയെ കുരുക്കി, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!