ബിജെപി ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളായി; പാലക്കാട് കൃഷ്ണകുമാർ, വയനാട് നവ്യ ഹരിദാസ്, ചേലക്കരയിൽ കെ ബാലകൃഷ്ണൻ

By Web TeamFirst Published Oct 19, 2024, 8:00 PM IST
Highlights

വയനാട്ടിൽ നവ്യ ഹരിദാസും ചേലക്കരയിൽ കെ ബാലകൃഷ്ണനും ബിജെപി സ്ഥാനാർത്ഥികളാകും. 
 

കൽപ്പറ്റ : കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ശോഭാ സുരേന്ദ്രനെ വെട്ടി പാലക്കാട് സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ നവ്യ ഹരിദാസും ചേലക്കരയിൽ കെ ബാലകൃഷ്ണനും ബിജെപി സ്ഥാനാർത്ഥികളാകും. ദില്ലിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോ​ഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 

ശബരിമല തീർത്ഥാടകരെ ബസ് ജീവനക്കാർ മർദ്ദിച്ചതായി പരാതി, തീർത്ഥാടകന്റെ കൈക്ക് മുറിവേറ്റു

Latest Videos

കേരളത്തിൽ ബിജെപിക്ക് ഏറ്റവും വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് പാലക്കാട്‌. കഴിഞ്ഞ തവണ 3859 വോട്ടുകൾക്ക് മാത്രമാണ് ഇ ശ്രീധരൻ തോറ്റത്. എന്നാൽ ഇത്തവണ യുഡിഫും എൽഡിഎഫും സ്ഥാനാർഥികളെ തീരുമാനിച്ച്, റോഡ് ഷോ അടക്കം നടത്തിയിട്ടും ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. മത്സരിക്കുന്ന സ്ഥലങ്ങളിലെല്ലാം  എല്ലാം മികച്ച പോരാട്ടം കാഴ്ച വയ്ക്കുന്ന ശോഭ സുരേന്ദ്രനെ തന്നെ കൊണ്ടുവരണമെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ശോഭക്ക് വേണ്ടി മറ്റ് പല നേതാക്കളും പരസ്യമായി രംഗത്തു വന്നിരുന്നെങ്കിലും ഇതെല്ലാം മറികടന്നാണ് സി കൃഷ്ണ കുമാർ സീറ്റുറപ്പിച്ചത്.  

കാറിനുളളിൽ കെട്ടിയിട്ട നിലയിൽ യുവാവ്, ചുറ്റും മുളക് പൊടി, 25 ലക്ഷം തട്ടിയെന്ന് യുവാവ്,എത്തിയത് യുവതിയും സംഘവും 
 


 

click me!