രാജ്യത്ത് നിരവധിയിടങ്ങളിൽ തുടർച്ചയായി വിമാനങ്ങൾക്ക് ബോംബ് ഭീഷണി വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കൂടുതൽ ഗൗരവമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്.
കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട കൊച്ചി-ബെംഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി. രാത്രി ബെംഗളൂരുവിലേക്ക് പുറപ്പെടുന്ന വിമാനത്തിനാണ് ബോംബ് ഭീഷണി വന്നത്. ഭീഷണിയെത്തുടർന്ന് വിമാനത്തിൽ പരിശോധന കൂട്ടി. വിമാനത്തിൽ പോകേണ്ട യാത്രക്കാരെ ദേഹപരിശോധനക്ക് വിധേയമാക്കി. കൂടാതെ വിമാനത്തിനകത്തും പരിശോധന കൂടുതലാക്കി. ട്വിറ്ററിലൂടെയാണ് വിമാനത്താവളത്തിന് ഭീഷണി ഉയർന്നത്. തുടർന്നാണ് പരിശോധന നടന്നത്.
രാജ്യത്ത് നിരവധിയിടങ്ങളിൽ തുടർച്ചയായി വിമാനങ്ങൾക്ക് ബോംബ് ഭീഷണി വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കൂടുതൽ ഗൗരവമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്. അതേസമയം, രാജ്യത്ത് ബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ വിമാന കമ്പനികളുടെ സിഇഓമാരുമായി ദില്ലിയിൽ യോഗം പുരോഗമിക്കുകയാണ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷനാണ് സിഇഒമാരെ ദില്ലിക്ക് വിളിപ്പിച്ചത്.
https://www.youtube.com/watch?v=Ko18SgceYX8