'അപകടം സംഭവിക്കാൻ പോകുന്നു'; കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പിൽ പരിഭ്രാന്തരായി യാത്രക്കാര്‍

By Web TeamFirst Published Nov 2, 2024, 8:51 PM IST
Highlights

കടവന്ത്ര മെട്രോ സ്റ്റേഷനിൽ യാത്രക്കാര്‍ ഒഴിഞ്ഞുപോകണമെന്നും അപകടം സംഭവിക്കാൻ പോകുന്നുവെന്നും അപായ മുന്നറിയിപ്പ്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് സൈറൺ തെറ്റായി മുഴങ്ങിയതാണെന്ന് അധികൃതര്‍

കൊച്ചി: കടവന്ത്ര മെട്രോ സ്റ്റേഷനിൽ യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി അപായ മുന്നറിയിപ്പ്. ഇന്ന് വൈകിട്ട് 5.51നാണ് അപായ മുന്നറിയിപ്പായുള്ള ശബ്ദ സന്ദേശം സ്റ്റേഷനിലൂടെ അനൗണ്‍സ്മെന്‍റായി വന്നത്. യാത്രക്കാര്‍ ഒഴിഞ്ഞുപോകണമെന്നും അപകടം സംഭവിക്കാൻ പോകുന്നുവെന്നുമായിരുന്നു അപായ സന്ദേശം. തുടര്‍ന്ന് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ സ്റ്റേഷനിലെത്തി.

മുന്നറിയിപ്പ് കേട്ടതോടെ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും എന്ത് ചെയ്യണമെന്നറിയാതെ ആകെ അങ്കലാപ്പിലായി. പിന്നീട് സാങ്കേതിക തകരാറിനെ തുടര്‍ന്ന് സൈറൺ തെറ്റായി മുഴങ്ങിയതാണന്ന് കെഎംആര്‍എൽ അറിയിച്ചതോടെയാണ് പരിഭ്രാന്തിയൊഴിഞ്ഞത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല.

Latest Videos

പിന്നീടാണ് സാങ്കേതിക പ്രശ്നമാണെന്ന് അധികൃതര്‍ വിശദീകരിച്ചത്. എന്തായാലും ചെറിയ ഒരു പിഴവിന്‍റെ നിരവധി യാത്രക്കാരാണ് ഭയന്നുപോയത്. വൈകുന്നേരമായതിനാൽ നിരവധി യാത്രക്കാരായിരുന്നു സ്റ്റേഷനിലുണ്ടായിരുന്നത്.

വരുന്നു അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും

ട്രാക്കിൽ കണ്ടത് 2പേരെയെന്ന് ലോക്കോ പൈലറ്റ്, ഒരാൾ പുഴയിലേക്ക് ചാടി; ഷൊർണൂര്‍ അപകടത്തിൽ പ്രതികരിച്ച് റെയിൽവെ

 

click me!