വരുന്നു അതിശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും

By Web TeamFirst Published Nov 2, 2024, 8:32 PM IST
Highlights

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യ-തെക്കൻ കേരളത്തിൽ പരക്കെ മഴയ്ക്കും സാധ്യതയുണ്ട്.

തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രിയിൽ ഉള്‍പ്പെടെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ മൂന്ന് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

കേരളത്തിൽ ഇടിമിന്നലോടെയുള്ള ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിയോടുകൂടിയ മഴ സംസ്ഥാനത്ത് വരും ദിവസങ്ങളിള്‍ തുടരും. മധ്യ-തെക്കൻ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു

കേരളത്തിലെ പലഭാഗങ്ങളിലും ഇന്ന് ശക്തമായ മഴയാണ് പെയ്തത്. തൃശൂരിലും ചാലക്കുടിയിലും വൈകിട്ട് മുതൽ രാത്രി വരെ ശക്തമായ മഴ പെയ്തു.ഇടിമിന്നലേറ്റ് ആലപ്പുഴയിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു. ഇവിടെ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

Latest Videos


സംസ്ഥാനത്ത് കനത്ത മഴ: ഇടിമിന്നലേറ്റ് ഒരു മരണം; മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു, പലയിടത്തും വെള്ളം കയറി

വീണ്ടും ചക്രവാതച്ചുഴി; ഇന്നും നാളെയും ശക്തമായ മഴ, 11 ജില്ലകളിൽ യെല്ലോ അലർട്ട്, 5 ദിവസം ഇടിമിന്നലോടെ മഴ

 

click me!