ഷൊർണൂർ അപകടം: മരിച്ച തൊഴിലാളികളുടെ ഭാഗത്താണ് പിഴവെന്ന് റെയിൽവെ; 1 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു

By Web Team  |  First Published Nov 2, 2024, 10:55 PM IST

തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാർ റെയിൽവെ റദ്ദാക്കി


പാലക്കാട്: മൂന്ന് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത ഷൊർണൂർ ട്രെയിൻ അപകടത്തിൽ റെയിൽവെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്ന് പാലക്കാട് റയിൽവെ ഡിവിഷൻ. ശുചീകരണ തൊഴിലാളികൾ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയിൽവെ കുറ്റപ്പെടുത്തി. ട്രാക്കിലൂടെ നടക്കുന്നതിന് മുമ്പ് ആർപിഎഫിൻ്റെ അനുമതി വാങ്ങിയില്ലെന്നും തൊഴിലാളികൾ നടന്ന പാളത്തിൽ ട്രയിനുകൾക്ക്  വേഗ പരിധിയില്ലെന്നും റെയിൽവെ പറയുന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാർ തന്നെ റെയിൽവെ റദ്ദാക്കി. മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് 1 ലക്ഷം രൂപ വീതം റയിൽവെ നൽകുമെന്നും അറിയിച്ചു.

Read more: ട്രാക്കിൽ കണ്ടത് 2പേരെയെന്ന് ലോക്കോ പൈലറ്റ്, ഒരാൾ പുഴയിലേക്ക് ചാടി; ഷൊർണൂര്‍ അപകടത്തിൽ പ്രതികരിച്ച് റെയിൽവെ

Latest Videos

click me!