സൈബര്‍ ആക്രമണത്തില്‍ ആരോടും പരിഭവമില്ല, വിഷമമില്ല , ഒരു കൊടിയുടെയും പിന്തുണയും വേണ്ടെന്ന് ഡോ.സൗമ്യ സരിന്‍  

By Web Team  |  First Published Oct 20, 2024, 1:51 PM IST

കോൺഗ്രസുകാ൪ അവരുടെ വിഷമം പറയുന്നു.അത് അതിന്‍റേതായ രീതിയിൽ ഉൾകൊള്ളും


പാലക്കാട്:പി.സരിന്‍റെ  രാഷ്ട്രീയ കൂടുമാറ്റത്തെ തുടര്‍ന്നുള്ള സൈബ൪ ആക്രമണത്തിൽ പ്രതികരണവുമായി ഭാര്യ സൌമ്യ സരിൻ രംഗത്ത്..ഒരു കാലത്ത് പിന്തുണച്ചവ൪ എതിർപക്ഷത്തു നിന്നും ചീത്ത വിളിക്കുന്നു.അതിൽ ആരോടും പരിഭവമില്ല, വിഷമമില്ല .സാമൂഹിക മാധ്യമങ്ങളിലെ ആക്ഷേപങ്ങൾ അസ്ഥിരമാണ്.സൈബ൪ ആക്രമണത്തിൽ താനൊരു ഇരയല്ല. ഇരവാദമുന്നയിച്ച് പിന്തുണയുമായി ആരും വരേണ്ട. ഒരു കൊടിയുടെയും പിന്തുണയും വേണ്ടെന്നും അവര്‍ പറഞ്ഞു

കോൺഗ്രസുകാ൪ അവരുടെ വിഷമം പറയുന്നു.അത് അതിന്‍റേതായ രീതിയിൽ ഉൾകൊള്ളും.സരിന്‍റെ  രാഷ്ട്രീയ കൂടുമാറ്റം വ്യക്തിപരമാണ് പരസ്പരം ച൪ച്ച ചെയ്തിരുന്നു, തന്‍റെ  നിലപാട് കൃത്യമായി പറഞ്ഞു.ശരി തെറ്റുകളും ഭാവിയും ഭൂതവുമെല്ലാം പറഞ്ഞു കൊടുത്തു.സരിനെടുത്ത തീരുമാനത്തെ മുന്നോട്ട് കൊണ്ടു പോകാനുള്ള ഉത്തരവാദിത്തം സരിന് മാത്രം.എടുത്ത തീരുമാനം തെറ്റാണെങ്കിൽ അത് തിരുത്തേണ്ടതും സരിനാണ്.താൻ എല്ലാവരെയും പോലെ പുറത്ത് നിന്നും നോക്കിക്കാണുന്ന ഒരാൾ മാത്രം.സരിനെടുത്ത തീരുമാനത്തെ ബഹുമാനിക്കുന്നു, മാനസികമായി കൂടെ നിൽക്കും.കോൺഗ്രസിലായപ്പോഴും  എതി൪പ്പുകൾ അറിയിച്ചിട്ടുണ്ട്

സരിൻ എവിടെ നിൽക്കുകയാണെങ്കിലും എതി൪പ്പറിയിക്കാറുണ്ട്.കാലം കരുതിവെച്ചിരിക്കുന്നതെന്തെന്ന് നമുക്ക് നോക്കാമെന്ന് സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചവീഡിയോയില്‍ പറഞ്ഞു

click me!