ഞങ്ങളുടെ സ്വത്ത് വിവരം മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ടതില്ല: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

By Web Team  |  First Published Aug 31, 2023, 11:12 AM IST

സിപിഎം നേതാക്കളുടെ ജീവചരിത്രം നോക്കാൻ ഒന്നും മാത്യു കുഴൽനാടനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിവി വർഗീസ്


ഇടുക്കി: തങ്ങളുടെ സ്വത്ത് വിവരങ്ങൾ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. സിപിഎം ഈ കാര്യത്തിൽ വ്യക്തതയും കൃത്യതയുമുള്ള പാർട്ടിയാണ്. നേതാക്കളും നേതാക്കളുടെ കുടുംബങ്ങളും പാർട്ടിയുടെ അച്ചടക്കം നോക്കി പ്രവർത്തിക്കുന്നവരാണ്. സിപിഎമ്മിനെ നന്നാക്കാൻ കുഴൽനാടൻ ശ്രമിക്കേണ്ട. സിപിഎം നേതാക്കളുടെ ജീവചരിത്രം നോക്കാൻ ഒന്നും മാത്യു കുഴൽനാടനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. മാത്യു കുഴൽനാടനെ പോലെ കാണുന്ന വഴിക്കെല്ലാം കൈയിട്ട് വാരി സ്വത്ത് സമ്പാദിക്കുന്ന പോലെ സിപിഎമ്മിൽ ആരെയും അനുവദിക്കാറില്ലെന്നും സിവി വർഗീസ് രാജാക്കാട്ട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos

click me!