പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗിൽ ഉപഹാരം നൽകി സ്പീക്കർ; ബാഗില്‍ ഭരണഘടനയും നിയമസഭാ ചട്ടങ്ങളുടെ പുസ്തകങ്ങളും

By Web Team  |  First Published Dec 4, 2024, 5:44 PM IST

ഭരണഘടനയും നിയമസഭാ ചട്ടങ്ങൾ അടങ്ങുന്ന പുസ്തകങ്ങളുമാണ് ബാഗിൽ ഉള്ളത്. ബാഗ് എംഎൽഎ ഹോസ്റ്റലിൽ എത്തിച്ചു. ഉടൻ ഉപഹാരം രാഹുലിനും യു ആര്‍ പ്രദീപിനും കൈമാറും.


തിരുവനന്തപുരം: പുതിയ എംഎൽഎമാരായ യു ആര്‍ പ്രദീപിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നീല ട്രോളി ബാഗില്‍ ഉപഹാരം നല്‍കി സ്പീക്കര്‍. ഭരണഘടനയും നിയമസഭാ ചട്ടങ്ങൾ അടങ്ങുന്ന പുസ്തകങ്ങളുമാണ് ബാഗിൽ ഉള്ളത്. ബാഗ് എംഎൽഎ ഹോസ്റ്റലിൽ എത്തിച്ചു. ഉടൻ ഉപഹാരം രാഹുലിനും യു ആര്‍ പ്രദീപിനും കൈമാറും. നീല ട്രോളി ബാഗ് യാദൃശ്ചികമാണെന്നാണ് സ്പീക്കറുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്.

നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങിലാണ് യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ന് ഉച്ചയോടെ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മന്തിമാരും ചടങ്ങില്‍ പങ്കെടുത്തു. മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാനാകും മുഖ്യപരിഗണനയെന്ന് പ്രദീപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ആദ്യ പരിഗണനയെന്ന് രാഹുലും പ്രതികരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!