കാൽ വഴുതി വീണത് കൊക്കയിലേക്ക്; മലപ്പുറം കരുളായി ഉൾവനത്തിൽ യുവതിക്ക് ദാരുണാന്ത്യം; ഭ‍ർത്താവിൻ്റെ മൊഴിയെടുത്തു

By Web Team  |  First Published Dec 4, 2024, 4:41 PM IST

കരുളായി ഉൾവനത്തിൽ കുടിലിന് മുന്നിലെ പാറയിൽ കാൽവഴുതി കൊക്കയിലേക്ക് വീണ ആദിവാസി യുവതി മരിച്ചു


മലപ്പുറം: കരുളായി ഉൾവനത്തിൽ പാറയിൽ നിന്ന് കാൽ വഴുതി വീണ് ആദിവാസി യുവതി മരിച്ചു. ചോല നായിക്ക ആദിവാസി വിഭാഗത്തിൽപ്പെട്ട മാതി (27) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയായിരുന്നു അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മാതിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കുടിലിന് പുറത്തിറങ്ങിയപ്പോൾ കാൽ വഴുതി വീടിനു മുന്നിലെ കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് മാതിയുടെ ഭർത്താവ് ഷിബു പൊലീസിനോട് പറ‍ഞ്ഞു. പരിശോധനയിൽ കാൽ വഴുതി വീണ പാടുകൾ ഉൾപ്പടെ കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

click me!