കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിന്റെ രഹസ്യ മൊഴിയെടുക്കാൻ കോടതിയുടെ അനുമതി

By Web Team  |  First Published Dec 4, 2024, 6:20 PM IST

തൃശ്ശൂർ സി ജെ എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാൻ അനുമതി നൽകിയത്. കുന്നംകുളം കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുക.


തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തിരൂർ സതീഷിന്റെ രഹസ്യ മൊഴിയെടുക്കാൻ കോടതിയുടെ അനുമതി. തൃശ്ശൂർ സി ജെ എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാൻ അനുമതി നൽകിയത്. കുന്നംകുളം കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുക. തീയതി കോടതി നിശ്ചയിച്ചിട്ടില്ല. കുഴൽപ്പണം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു എന്നായിരുന്നു മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ. കൊടകര കവര്‍ച്ചയ്ക്ക് മുമ്പ് 9 കോടി രൂപ ചാക്കിലാക്കി ബിജെപി ഓഫീസിലെത്തിച്ചുവെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!