സന്തോഷ വാര്‍ത്ത, കെട്ടിട നിര്‍മാണ പെർമിറ്റ് ഫീസ് ഇളവുകൾക്ക് മുൻകാല പ്രാബല്യം; അധികം നൽകിയ തുക തിരികെ കിട്ടും

By Web TeamFirst Published Jul 24, 2024, 9:56 PM IST
Highlights

ഓണ്‍ലൈനായിട്ടായിരിക്കും പണം തിരികെ നൽകുക. നേരിട്ട് പണം വാങ്ങാൻ ആരും നേരിട്ട് തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ലെന്നും ഓണ്‍ലൈൻ വഴി അപേക്ഷ നൽകിയാൽ പണം ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: കെട്ടിട പെർമിറ്റ് ഇളവുകള്‍ക്ക് 2023 ഏപ്രിൽ 10 മുതൽ പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. നേരത്തെ ഉയർന്ന തുക പെർമിറ്റ് ഫീസായ നൽകിയവർക്ക് ഇളവ് കഴിഞ്ഞ് ബാക്കി ഓണ്‍ലൈനായിട്ടായിരിക്കും പണം തിരികെ നൽകുക. നേരിട്ട് പണം വാങ്ങാൻ ആരും നേരിട്ട് തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ലെന്നും ഓണ്‍ലൈൻ വഴി അപേക്ഷ നൽകിയാൽ പണം ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു.പണം തിരികെ നൽകുമെന്ന് മന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളാണ് പണം തിരികെ നൽകേണ്ടത്. ഇതിനായുള്ള ഉത്തരവ് ഉടന്‍ ഇറക്കും. ഓണ്‍ലൈനായിട്ടായിരിക്കും പണം തിരികെ നൽകുക. നേരിട്ട് പണം വാങ്ങാൻ ആരും നേരിട്ട് തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ലെന്നും ഓണ്‍ലൈൻ വഴി അപേക്ഷ നൽകിയാൽ പണം ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്നും മന്ത്രി അറിയിച്ചു.

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ കുട്ടിയ തീരുമാനം പിൻവലിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സിപിഎം നിർദ്ദേശപ്രകാരമാണ് സർക്കാറിൻ്റെ പിന്മാറ്റം. നേരത്തെ ഉയർന്ന പെർമിറ്റ് ഫീസ് നൽകിയവർക്ക് ഇളവ് കഴിഞ്ഞുള്ള ബാക്കി തുക തിരികെ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. 

Latest Videos

20 ഇരട്ടി വരെയായിരുന്നു കെട്ടിട നിർമാണ പെർമിറ്റ് ഫീസാണ് കൂട്ടിയത്. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും കുറയ്ക്കാനാണ് പുതിയ തീരുമാനം. ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായും പുതുക്കി നിശ്ചയിച്ചു. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകൾക്ക് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 50ഉം മുൻസിപ്പാലിറ്റികളിൽ 60ഉം, കോർപറേഷനിൽ 70 രൂപയുമാക്കി കുറച്ചു.

Also Read:  നദിക്കടിയില്‍ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് ജില്ലാ പൊലീസ് മേധാവി

300 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 100 രൂപയും മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 150 രൂപയുമായിരിക്കും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ട്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞ വർഷം സർക്കാർ ഒഴിവാക്കിയിരുന്നു. ഇളവുകള്‍ക്ക് 2023 ഏപ്രിൽ 10 മുതൽ പ്രാബല്യമുണ്ടായിരിക്കും. 

ഫീസ് നിരക്ക് കൂട്ടിയതിനെതിരെ പ്രതിപക്ഷ പ്രതിഷേധം ഉയർത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുള്ള ഒരു കാരണം
കുത്തനെ കൂട്ടിയ ഫീസാണെന്ന് പാർട്ടി കണ്ടെത്തിയിരുന്നു. തെറ്റ് തിരുത്തൽ നടപടിയുടെ ഭാഗമായി സിപിഎം ആവശ്യപ്പെട്ടത്
അനുസരിച്ചാണ് സർക്കാറിൻ്റെ യു ടേൺ. ഓഗസറ്റ് മുതലാണ് നിരക്ക് കുറക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!