വയനാട്ടിൽ ചെലവഴിച്ച തുകയെച്ചൊല്ലി വിവാദം! ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്കെന്ന് കണക്കുകൾ

By Web Team  |  First Published Sep 16, 2024, 10:30 AM IST

ദുരിത ബാധിതരേക്കാൾ കൂടുതൽ കാശ് ചെലവിട്ടത് വളണ്ടിയർമാർക്ക് വേണ്ടിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയ കണക്കുകൾ പറയുന്നു.


കോഴിക്കോട്: വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുന്ന തുകയെച്ചൊല്ലി വിവാദം. ദുരിത ബാധിതരേക്കാൾ കൂടുതൽ കാശ് ചെലവിട്ടത് വളണ്ടിയർമാർക്ക് വേണ്ടിയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയ കണക്കുകൾ പറയുന്നു.

ദുരന്തം ഉണ്ടായപ്പോൾ ആളുകളെ ഒഴിപ്പിക്കാൻ വണ്ടികൾ ഉപയോഗിച്ച വകയിൽ മാത്രം 12 കോടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വളണ്ടിയർമാരുടെ ഗതാഗതതിന് മാത്രം 4 കോടി, ഭക്ഷണ ചിലവ് 10 കോടി. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് , ഒരു മൃതദേഹത്തിന് 75,000 രൂപ വെച്ച് 2 കോടി 76 ലക്ഷം എന്നിങ്ങനെ പോകുന്നു കണക്ക്. ചെലവായതും ചെലവഴിക്കാൻ ഇരിക്കുന്നതുമായ പണത്തിന്റെ കണക്കാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്.

Latest Videos

undefined

അതേ സമയം, പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് സർക്കാരിന്റെ വിശദീകരണം. അടിയന്തര അധിക സഹായത്തിന് കേന്ദ്ര സർക്കാറിന് നൽകിയ മെമ്മോറാണ്ടത്തിൽ ചെലവ് കണക്കുകൾ പറഞ്ഞിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് മെമ്മോറാണ്ടത്തിൽ ഈ കണക്ക് നൽകിയത്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല, മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയ്യാറാക്കുന്ന നിവേദനമാണെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.


 

click me!