ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികളെടുക്കാത്തതിന് പിന്നാലെ രാജ്യാന്തര സാമ്പത്തികകാര്യ കർമ്മസിമിതി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധം നിലനിർത്തണമെന്ന് ചൈന. മേഖലയിലെ സമാധാനതയും സ്ഥിരതയും നിലനിർത്താൻ ഐക്യം അത്യാവശ്യമാണെന്നും ചൈന ചൂണ്ടികാട്ടി. നേരത്തെ നടന്ന മോദി ഷിജിൻപിങ് കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയായിരുന്നു. ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ചൈന ആഗ്രഹിക്കുന്നതെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുൻ വെയിംദോഗ് പറഞ്ഞു.
അതേസമയം എല്ലാതരം തീവ്രവാദത്തെയും അപലപിക്കുന്നുവെന്നും, ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ശക്തമായ നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികളെടുക്കാത്തതിന് പിന്നാലെ രാജ്യാന്തര സാമ്പത്തികകാര്യ കർമ്മസിമിതി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.