വിമാനം 31000 അടി ഉയരത്തിൽ, കോക്പിറ്റിനുള്ളിൽ പുക, എമർജൻസി ലാൻഡിംഗ്, 151 യാത്രക്കാർ സുരക്ഷിതർ

By Web Team  |  First Published Nov 8, 2024, 12:20 PM IST

ടേക്ക് ഓഫ് ചെയ്ത് നാൽപത് മിനിറ്റിന് പിന്നാലെ കോക്പിറ്റിൽ പുകമണം നിറഞ്ഞു. അടിയന്തരമായി വിമാനം തിരിച്ചുവിട്ടു. 


അറ്റ്ലാന്റ: വിമാനം 31000 അടി ഉയരത്തിൽ പറക്കുന്നതിനിടെ കോക്പിറ്റിൽ നിന്ന് പുക. വഴി തിരിച്ച് വിട്ട് വിമാനം. അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീൽഡ് വിമാനത്താവളത്തിൽ നിന്ന് വാഷിംഗ്ടണിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ കോക്പിറ്റിൽ നിന്നാണ് വലിയ രീതിയിൽ പുക ഉയർന്നത്. നവംബർ ആറിനായിരുന്നു സംഭവം. നോർത്ത് കരോലിനയിലെ റാലെ വിമാനത്താവളത്തിലേക്കാണ് ഡെൽറ്റാ എയർലൈനിന്റെ വിമാനം തിരിച്ച് വിട്ടത്. 

അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെൽറ്റ എയർലൈനിന്റെ ഡിഎൽ 850 വിമാനമാണ് അടിയന്തരമായി തിരിച്ച് വിട്ടത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച പ്രാദേശിക സമയം വൈകീട്ട് 5 മണിയോടെയാണ് കോക്പിറ്റിൽ പുകയുടെ രൂക്ഷ ഗന്ധം നിറഞ്ഞത്. എയർ ബസ് എ 320 വിമാനത്തിൽ 151 യാത്രക്കാരും 6 വിമാനക്കമ്പനി ജീവനക്കാരുമാണ് സംഭവ സമയത്തുണ്ടായിരുന്നത്. അറ്റ്ലാന്റയിൽ നിന്ന് വൈകീട്ട് 4 മണിയോടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. നാൽപത് മിനിറ്റോളം വിമാനം പറന്നതിന് പിന്നാലെയാണ് കോക്പിറ്റിൽ പുക മണം പടർന്നത്. 

Latest Videos

വിവരം പൈലറ്റ് എടിസിയുമായി പങ്കുവച്ചതിന് പിന്നാലെയാണ് സമീപ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാൻ നിർദ്ദേശം ലഭിക്കുന്നത്. 32.7 വർഷം പഴക്കമുള്ള എയർ ബസ് വിമാനം എഎഫ് എൻജിനിലാണ് പ്രവർത്തിക്കുന്നത്. യാത്രക്കാർക്ക് സംഭവിച്ച ബുദ്ധിമുട്ടിൽ ക്ഷമാപണം നടത്തുന്നതായും സുരക്ഷയ്ക്കാണ് പ്രാഥമിക പരിഗണനയെന്നുമാണ് ഡെൽറ്റാ എയർലൈൻസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. പിന്നീട് റാലെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ മറ്റൊരു വിമാനത്താവളത്തിൽ ലക്ഷ്യസ്ഥാനത്തിലേക്ക് എത്തിച്ചത്. നേരത്തെ ഒക്ടോബർ 29നും സമാനമായ സംഭവം ഡെൽറ്റ വിമാനത്തിൽ സംഭവിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!